കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയ് കോടിയേരി വിവാദം: പിണറായിയുമായി കൂടിക്കാഴ്ച നടത്തി കോടിയേരി, രാജി വെച്ചേക്കും?

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് എതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും അടക്കമുളള വിവാദങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയും ചേരും.

ബിജെപി തരംഗമുണ്ടാകും, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആദ്യമേ വിവരം ലഭിച്ചു.. പക്ഷേ അവഗണിക്കപ്പെട്ടു!ബിജെപി തരംഗമുണ്ടാകും, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആദ്യമേ വിവരം ലഭിച്ചു.. പക്ഷേ അവഗണിക്കപ്പെട്ടു!

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. ഇത് രാജി അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനുളള സന്നദ്ധത മുഖ്യമന്ത്രിയെ കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

KODIYERI

ബിനോയ് കോടിയേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നിരിക്കെ ആരോപണങ്ങള്‍ വ്യക്തിപരമായി നേരിടേണ്ടതാണ് എന്നും പാര്‍ട്ടി ഇടപെടില്ല എന്നും കേന്ദ്ര നേതൃത്വമടക്കം നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷമടക്കം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നുളള കോടിയേരിയുടെ നിലപാടിനോട് മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വിയോജിപ്പുളളതായി റിപ്പോര്‍ട്ടുകളുണ്ട്.

രാഹുല്‍ ഗാന്ധി ഫോണില്‍ പബ്ജി കളിച്ച് സമയം കളയുകയായിരുന്നില്ല! സംരക്ഷണത്തിനെത്തി കോൺഗ്രസ്രാഹുല്‍ ഗാന്ധി ഫോണില്‍ പബ്ജി കളിച്ച് സമയം കളയുകയായിരുന്നില്ല! സംരക്ഷണത്തിനെത്തി കോൺഗ്രസ്

മകനെതിരെ വ്യക്തിപരാമായി ഉയര്‍ന്ന ആരോപണത്തില്‍ കോടിയേരിക്ക് ഉത്തരവാദിത്തമില്ലെന്നും പാര്‍ട്ടി അതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നുമാണ് സിപിഎം കരുതുന്നത്. എന്നാല്‍ മുഖം രക്ഷിക്കാനായി കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയ്യാറായേക്കും എന്നാണ് അഭ്യൂഹങ്ങള്‍. ലോക്‌സഭാ തിരഞ്ഞടുപ്പ് തോല്‍വി വിശകലനം ചെയ്യാനാണ് നേതൃയോഗങ്ങള്‍ ചേരുന്നത് എങ്കിലും ബിനോയ് കോടിയേരി വിഷയും ആന്തൂര്‍ വിവാദവും അടക്കമുളളവ യോഗത്തില്‍ ചര്‍ച്ചയാവും.

English summary
Binoy Kodiyeri Controversy: Kodiyeri Balakrishnan may resign from CPM secretary post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X