കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയുടെ മകനെതിരെ ദുബായിൽ അങ്ങിനൊരു പരാതിയില്ല; വെറും ആരോപണം, പ്രതികരിക്കാനില്ലെന്ന് ബിനോയ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോടിയേരിയുടെ മകൻ കള്ളകേസിൽ കുടുങ്ങുമോ?? | Oneindia Malayalam

തിരുവനന്തപുരം: സിപിഎം നേതാവിന്റെ മകൻ ദുബായിയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പിബിക്ക് പരാതി പോയതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരാണ് പിബിയിൽ പരാതിപോയിരിക്കുന്നതെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണം. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനടക്കം കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിയുടെ പേര് വെളിപ്പെടുത്തികൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

എന്നാൽ ഇത് വെറും ആരോപണമാണെന്ന വാദവുമായി കോടി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എനിക്കെതിരെ യാതൊരു പരാതിയും ദുബായ്‌ കോടതിയിലും പൊലീസിലുമില്ല. പരാതി വ്യാജമാണ്. അതു കൊണ്ട് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു ബിനോയ് കോടിയേരി പറഞ്ഞിരിക്കുന്നത്.

കോടിയേരി വാക്ക് പാലിച്ചില്ല

കോടിയേരി വാക്ക് പാലിച്ചില്ല

മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

ദുബായ് കമ്പനിയുടെ പരാതി

ദുബായ് കമ്പനിയുടെ പരാതി

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു പുറത്ത് വരുന്ന വിവരം.

കോടിയേരി എന്തേ പ്രതികരിക്കാത്തേ?

കോടിയേരി എന്തേ പ്രതികരിക്കാത്തേ?

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനെതിരെ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമുയർന്ന സാചര്യത്തിൽ കോടിയേരി ബാലകൃഷ്ണനൻ പ്രതികരിക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം

എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം

ദുബായിൽ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പരാതിയിൽ എൻഫോഴ്‌സ്‌മെന്റിനോട് ബിജെപി അന്വേഷണം ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്റർപോൾ അന്വേഷിക്കുന്ന വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റിനോട് ബിജെപി അന്വേഷണം ആവശ്യപ്പെടുമെന്നും കുമ്മനം ആറന്മുളയിൽ പറഞ്ഞു.

സിപിഎം പ്രതിരോധത്തിൽ

സിപിഎം പ്രതിരോധത്തിൽ

കോടിയേരിയുടെ മകനെതിരെ ഉയർന്ന അരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെനിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തികയായിരുന്നു. സംഭവത്തില്‍ കോടിയേരി നിലപാട് വിശദീകരിക്കാന്‍ പത്രസമ്മേളനം നടത്താനും സാധ്യതയുണ്ട്.

ഒന്നുകിൽ പണം... അല്ലെങ്കിൽ കോടതി

ഒന്നുകിൽ പണം... അല്ലെങ്കിൽ കോടതി

സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് പണം ലഭിക്കാനുള്ള അവസാനശ്രമവുമായി കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്. പണം തിരിച്ചു നൽകുകയോ അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകുകയോ വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

കോടിയേരി വാക്ക് പാലിച്ചില്ല

കോടിയേരി വാക്ക് പാലിച്ചില്ല

പണം തിരികെലഭിക്കാനായി കമ്പനി അധികൃതർ കോടിയേരി ബാലകൃഷ്ണനെ സമീപിച്ചിരുന്നു. അധികൃതരുമായി നടത്തിയ ചർച്ചയിൽ പണം തിരികെനൽകാമെന്ന ധാരണയിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തു. എന്നാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ലെന്നാണ് കമ്പനിയുടെ ആരോപണം. ഇതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യം വ്യക്തമല്ല.

പരാതി ഇങ്ങനെ...

പരാതി ഇങ്ങനെ...

സിപിഎം നേതാവിന്റെ മകൻ 13 കോടി രൂപ തട്ടിയെടുത്തത് മുങ്ങിയെന്നാണ് ദുബായ് കമ്പനി അധികൃതരുടെ പരാതി. ഓഡി കാർ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും, ഇന്ത്യ, യുഎഇ, നേപ്പാൾ, സൗദി എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് നൽകിയെന്നാണ് ദുബായ് കമ്പനി പറയുന്നത്.

English summary
Binoy Kodiyeri denies allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X