• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മില്‍ പുകഞ്ഞ് ബിനോയ് കോടിയേരി വിഷയം; മക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യം

  • By Anwar Sadath

കണ്ണൂര്‍: പാര്‍ട്ടിയെ പലപ്പോഴും പ്രതിരോധത്തിലും വിവാദത്തിലുമാക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. മക്കളെ നിയന്ത്രിക്കാന്‍ കോടിയേരി ശ്രമിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി; പി ജയരാജന്‍ തുടര്‍ന്നേക്കും

കമ്യൂണിസ്റ്റ് നേതാവിന്റെ മക്കള്‍ അവരുടെ ഇഷ്ടപ്രകാരം ഏതെങ്കിലും വഴി തിരഞ്ഞെടുത്താല്‍ അതില്‍ പാര്‍ട്ടിക്ക് പങ്കില്ല. എന്നാല്‍, അവര്‍ സമൂഹം സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ആളുകള്‍ക്കൊപ്പം നിരന്തരം പ്രത്യക്ഷപ്പെടുകയും കൂട്ടുകൂടുകയും ചെയ്യുന്നത് പാര്‍ട്ടിയെ മോശമാക്കുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

സിപിഎം നേതാവിന്റെ മക്കളെന്ന രീതിയില്‍ ആളുകളില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. സാമ്പത്തികമായോ അല്ലാതെയോ ഇവരെ സഹായിക്കുന്നവര്‍ പിന്നീട് സര്‍ക്കാരിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. വ്യവസായികള്‍ക്ക് ഏതെങ്കിലും തരത്തില്‍ വാഗ്ദാനം നല്‍കിയശേഷം അവരില്‍ നിന്നും സഹായം നേടിയെടുക്കകയും പിന്നീട് പിതാവിനെ സ്വാധീനിച്ച് അവര്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഭാവിയില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായിത്തീരും.

പാര്‍ട്ടിയെ മക്കളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതുതന്നെയാണ് മുതിര്‍ന്ന നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും എതിര്‍പ്പും പ്രതിഷേധവും ക്ഷണിച്ചുവരുത്തുന്നത്. അതുകൊണ്ടുതന്നെ മക്കളെ ഇത്തരം വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം.

English summary
Binoy Kodiyeri row another in the long list of controversies plaguing Kerala’s CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more