തട്ടിപ്പ് പാര്‍ട്ടി അന്വേഷിക്കില്ല; കുട്ടികളല്ലേ, ജോലി തേടില്ലേയെന്ന് വൈക്കം വിശ്വന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഉള്‍പ്പെട്ട ദുബായിലെ തട്ടിപ്പ് കേസില്‍ വിചിത്രമായ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കുട്ടികള്‍ ജോലി അന്വേഷിച്ചു പോകുമ്പോള്‍ ഇങ്ങനെ ചില കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് കേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും വൈക്കം വിശ്വന്‍ പ്രതികരിച്ചു.

കോടിയേരിയുടെ മകന് ഇത്തരമൊരു കേസില്‍ പെടേണ്ട കാര്യമില്ല. അവന് ദബായില്‍ ജോലിയ്യുള്ളത് അറിയാം. കോടിയേരിയുടെ മകനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്കെതിരേ ദുബായില്‍ പരാതിയില്ലെന്നാണ് ബിനോയ് കോടിയേരി പ്രതികരിച്ചത്. ദുബായില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ആരോപണം വ്യാജമാണ്. ബിസിനസ് പങ്കാളിയുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അത് 2014 തന്നെ ഒത്തുതീര്‍ന്നതാണ്. പണം മുഴുവന്‍ കൊടുത്തിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞു.
ദുബായില്‍ ബിനോയ് കോടിയേരിയുമായി ഇടപാട് നടത്തിയവരാണ് ആരോപണവുമായി പോളിറ്റ് ബ്യൂറോയെ സമീപിച്ചത്. അതേസമയം ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മകന്‍ തന്നെ മറുപടി പറയുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നിലവില്‍ ബിനോയിക്കെതിരേ പരാതിയില്ല. പാര്‍ട്ടി പ്രശ്‌നമല്ലാത്തതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് കോടിയേരി ഇങ്ങനെ പ്രതികരിച്ചത്.












Click it and Unblock the Notifications