കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷപ്പെടാന്‍ നോക്കിയ ബിനോയ് ഇപ്പോള്‍ ശരിക്കും കുടുങ്ങി! ഡിഎന്‍എ ടെസ്റ്റില്‍ നിന്ന് രക്ഷയില്ല...

Google Oneindia Malayalam News

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിക്കാനുള്ള ബിനോയ് കോടിയേരിയുടെ നീക്കങ്ങള്‍ പാളുന്നു. എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ ആയിരുന്നു ബിനോയ് സമീപിച്ചിരുന്നത്.

ബിനോയ് കോടിയേരി ജയിക്കും? എഫ്‌ഐആര്‍ റദ്ദാക്കാന്‍ മുംബൈ ഹൈക്കോടതിയില്‍, സാധ്യതകള്‍ ഇങ്ങനെബിനോയ് കോടിയേരി ജയിക്കും? എഫ്‌ഐആര്‍ റദ്ദാക്കാന്‍ മുംബൈ ഹൈക്കോടതിയില്‍, സാധ്യതകള്‍ ഇങ്ങനെ

എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് വിധേയനാകണം എന്നാണ് മുംബൈ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 30, ചൊവ്വാഴ്ച തന്നെ ഇതിനാവശ്യമായ രക്ത സാമ്പിളുകള്‍ നല്‍കണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ നേരത്തെ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകാം എന്ന് അന്ന് ബിനോയ് സമ്മതിക്കുകയും ചെയ്തിരുന്നു.

രക്ഷയില്ല...

രക്ഷയില്ല...

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരുന്നു ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസവും ചൂണ്ടിക്കാണിച്ചായിരുന്നു എഫ്‌ഐആര്‍ റദ്ദാക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിനോയ് ഹര്‍ജി നല്‍കിയത്.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനോയ് വിസമ്മതിച്ചു എന്നാണ് മുംബൈ പോലീസ് ഹൈക്കോടതിയില്‍ വാദിച്ചത്. ഹൈക്കോടതിയിലെ ഹര്‍ജിയുടെ കാര്യം പറഞ്ഞ് വീണ്ടും രക്തസാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് രക്തസാമ്പിള്‍ നല്‍കാതിരുന്നത് എന്ന് ബിനോയ് അറിയിച്ചു.

രക്തസാംപിള്‍ നല്‍കണം

രക്തസാംപിള്‍ നല്‍കണം

എന്തായാലും ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകണം എന്നാണ് ഇപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 30 ന് രക്തി സാംപിള്‍ നല്‍കണം. പരിശോധന ഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതിയ തെളിവുകള്‍

പുതിയ തെളിവുകള്‍

ഇതിനിടെ പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ പുതിയ തെളിവുകള്‍ ഹാജരാക്കി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പഴയ ചിത്രങ്ങള്‍ ആണ് ഹാജരാക്കിയത്. യുവതിയും കുഞ്ഞും ബിനോയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫലം എന്തായാലും

ഫലം എന്തായാലും

ഡിഎന്‍എ പരിശോധന ഫലം അനൂകൂലം ആയാലും പ്രതികൂലം ആയാലും അത് ബിനോയ് കോടിയേരിയെ എങ്ങനെ ബാധിക്കും എന്നാണ് അറിയേണ്ടത്. ഡിഎന്‍എ പരിശോധനയില്‍ ബിനോയ് അല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞാല്‍ പിന്നെ പരാതി നിലനില്‍ക്കില്ല. ബിനോയ് ആണ് കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കപ്പെട്ടാല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം എന്ന വാദം നിലനില്‍ക്കുമോ എന്നതായിരിക്കും പ്രധാന ചോദ്യം.

English summary
Binoy Kodiyeri should provide blood sample for DNA test on July 30- Mumbai High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X