ഡിഎന്‍എ പരിശോധനാഫലം വരും മുമ്പേ ബിനോയ് കോടിയേരി ശബരിമലയില്‍; കൂടെ രണ്ട് മക്കളും
പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. ആ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ബിനോയ് ഇപ്പോള്‍. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ്.
അതിനിടെയാണ് ബിനോയ് ശബരിമല ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം ചിങ്ങമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ആണ് ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്.

എട്ടംഗ സംഘത്തോടൊപ്പം ആയിരുന്നു ബിനോയ് സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടെമായാണ് പതിനെട്ടാംപടി കയറിയത്. സംഘത്തില്‍ ബിനോയുടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
മക്കള്‍ക്കൊപ്പം ബിനോയ് കോടിയേരി ശബരിമലദര്‍ശനമ നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു എന്ന രീതിയില്‍ ആണ് പ്രചാരണം.
ഇതിനിടെ ഡിഎന്‍എ പരിശോധന ഫലം ബിനോയ് കോടിയേരിക്ക് അനുകൂലം ആണെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ബാര്‍ ഡാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശിനി ആയിരുന്നു ബിനോയ്‌ക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് പരാതി നല്‍കിയത്. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും യുവതി പറഞ്ഞിരുന്നു. ഈ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായത്.












Click it and Unblock the Notifications