മികച്ച ഇടത് സര്‍ക്കാര്‍ സി അച്യുതമേനോന്റേതെന്ന് ബിനോയ് വിശ്വം, സിപിഎമ്മിന് പരോക്ഷ വിമർശനം
കാസര്‍കോട്: കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ഭരണം കയ്യാളണമെന്നതകിന്റെ ഉത്തമമായ മാതൃകയാണ് സി അച്യുതമേനോനെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. എക്കാലത്തും കമ്മ്യൂണിസ്റ്റുകാര്‍ക്കും പുരോഗമന കാഴ്ചപ്പാടുള്ളവര്‍ക്കും അവേശം പകരുന്ന മനുഷ്യ സ്‌നേഹിയായ നേതാവാണ് സി അച്യുതമേനോനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി അച്യുതമേനോന്‍ ദിനത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..

ഉത്തമ മാതൃക
ബൂര്‍ഷ്വാ സമൂഹ്യഘടനയ്ക്കകത്ത് നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ഭരണം കയ്യാളണമെന്നതിന്റെ ഉത്തമമായ മാതൃകയാണ് സി അച്യുതമേനോന്‍. എക്കാലത്തും കമ്മ്യൂണിസ്റ്റുകാര്‍ക്കും പുരോഗമന കാഴ്ചപ്പാടുള്ളവര്‍ക്കും അവേശം പകരുന്ന മനുഷ്യ സ്‌നേഹിയായ നേതാവാണ് സി അച്യുതമേനോനെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി

കേരള വികസനത്തിന് തുടക്കം
കേരള വികസനത്തിന് തുടക്കം കുറിച്ച നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആരംഭിച്ചത്. അദ്ദേഹം നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് മാത്രമാണ് ഭൂപരിഷ്‌കരണം നിയമം നടപ്പാക്കിക്കൊണ്ട് ജന്മിത്വം അവസാനിപ്പിക്കാന്‍ കേരളത്തിന് സാധിച്ചത്.
Recommended Video

വനഭൂമി ദേശസാല്‍ക്കരിക്കാനുള്ള തീരുമാനം
കേരളത്തിലെ സമ്പന്ന വര്‍ഗം കൈവശം വച്ചിരുന്ന വനഭൂമി ദേശസാല്‍ക്കരിക്കാനുള്ള തീരുമാനവും വിപ്ലവകരമായിരുന്നു. അദ്ദേഹവും പികെവിയും നേതൃത്വം നല്‍കിയ പികെവിയും ഇന്നാട്ടില്‍ ചിലര്‍ക്ക് ഇട് സര്‍ക്കാരല്ലത്ര- ബിനോയ് വിശ്വം വ്യക്തമാക്കി.

ഇടത് സ്വഭാവം നിശ്ചയിക്കുന്നത്
ഒരു സര്‍ക്കാര്‍ ആര് നയിച്ചു എന്നുള്ളതാണ് ഇടത് സ്വഭാവം നിര്‍ണയിക്കുന്നതെങ്കില്‍ മറ്റുള്ള ഇടത് സര്‍ക്കാരിനെ പോലെ ഇടത് സ്വഭാവമുള്ളതായിരുന്നു ആ സര്‍ക്കാരുകള്‍. കേരളത്തിലെ ജന്മിത്വത്തിന്റെ വേരറുത്ത അച്യുതമേനോന്‍ സര്‍ക്കാര്‍ ഇടത് സര്‍ക്കാരല്ലെങ്കില്‍ പിന്നെ ഏത് സര്‍ക്കാരാണ് ഇവിടെ ഇടത് സര്‍ക്കാരായിട്ടുള്ളത്.

രാഷ്ട്രീയ അവിവേകം
രണ്ട് സര്‍ക്കാരുകളെയും ഇടത് സര്‍ക്കാരായികാണാത്ത രാഷ്ട്രീയ അവിവേകം തിരുത്താന്‍ സമയമായി. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് അത്തരമൊരു അവിവേകം കൊണ്ട് നടക്കാന്‍ ചിലര്‍ക്ക് പ്രേരണയാകുന്നതെങ്കില്‍ ഇക്കാലത്ത് അതിന് പ്രസക്തിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.












Click it and Unblock the Notifications