• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിനയം കാണിക്കണം, മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം!! വലുതെന്ന ചിന്ത ഒഴിവാക്കണമെന്നും ബിനോയ് വിശ്വം

  • By

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. മുഖ്യമന്ത്രി ശൈലിയില്‍ മാറ്റം വരുത്തിയേ മതിയാവൂ എന്ന് ബിനോയ് വിശ്വം പറഞ്ഞു. ശബരിമല വിഷയവും എല്‍ഡിഎഫിന്‍റെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും ബിനോയ് തുറന്നടിച്ചു.

മുഖ്യമന്ത്രി മാധ്യമങ്ങളോട് ഇടപെടുമ്പോള്‍ ഉള്ള ശൈലി മയപ്പെടുത്തേണ്ടതുണ്ട്. അപ്രതീക്ഷതമായിരുന്നു തെരഞ്ഞെടുപ്പിലെ തിരിച്ചടി. വലിയ രീതിയില്‍ ഉള്ള അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. അത് അംഗീകരിച്ചേ മതിയാകൂ. എന്തുകൊണ്ട് അത് സംഭവിച്ചുവെന്നത് എല്‍ഡിഎഫ് പരിശോധിക്കും. അതേസമയം മുന്നേറമെങ്കില്‍ ജനങ്ങളോടുള്ള ഇടപെടലുകളിലും മാറ്റം വരുത്തണം. ജനമാണ് വലുതെന്ന ചിന്ത വേണം. അപ്പോള്‍ മാത്രമാണ് ഇടതുപക്ഷമാകുന്നുള്ളൂ.

ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ അത് നടപ്പാക്കിയതില്‍ വീഴ്ചപറ്റി. മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ശൈലിയില്‍ മാറ്റം വരുത്തിയേ മതിയാകൂ. വിശ്വാസികളുമായി ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റി പോയില്ലെന്നും തന്‍റെ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

English summary
binoy viswam against pcm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X