മാവോയിസ്റ്റ് വിഷയത്തില്‍ സിപിഐ-സിപിഎം ബന്ധം ഉലയുന്നു?അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബിനോയ് വിശ്വമെത്തി
മാവോയിസ്റ്റാണെങ്കിലും ആശയത്തിന് വേണ്ടി പോരാടിയവരെ മാനിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കോഴിക്കോട്: നിലമ്പൂരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിപിഐ നേതാവ് ബിനോയ് വിശ്വം കോഴിക്കോടെത്തി. പാര്‍ട്ടി തീരുമാനപ്രകാരമാണ് താന്‍ മാവോയിസ്റ്റ് നേതാവിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ പോലീസ് വലതുപക്ഷ സര്‍ക്കാരിനെ പോലെ പെരുമാറരുതെന്നും, ആശയങ്ങളെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റാണെങ്കിലും ആശയത്തിന് വേണ്ടി പോരാടിയവരെ മാനിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.












Click it and Unblock the Notifications