Get Updates
Get notified of breaking news, exclusive insights, and must-see stories!

'വഴിതെറ്റിപ്പോയ സഖാക്കളാണ് മാവോയിസ്റ്റുകള്‍'; പി ജയരാജന് മറുപടിയുമായി ബിനോയ് വിശ്വം

വിയോജിപ്പുള്ളവരെ വെടിവെച്ചു വീഴ്ത്തുന്നതിനോട് കമ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു

ദില്ലി: വഴിതെറ്റിപ്പോയ സഖാക്കളായിട്ടാണ് സിപിഐ മാവോയിസ്റ്റുകളെ കാണുന്നതെന്ന് സിപിഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം. വിയോജിപ്പുള്ളവരെ വെടിവെച്ചു വീഴ്ത്തുന്നതിനോട് കമ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാനാവില്ലെന്നും അതുകൊണ്ട് തങ്ങള്‍ സ്വപ്നജീവികളാകുമെങ്കില്‍ ആ സ്വപ്നത്തെ തങ്ങള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുമെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മാവോവാദികളെ പിന്തുണക്കുന്നവര്‍ ആകാശത്ത് ജീവിക്കുന്ന സ്വപ്നജീവികളാണെന്ന സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായാണ് ബിനോയ് വിശ്വം എത്തിയത്. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സിപിഐക്കുള്ള വിയോജിപ്പ് എന്നും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

 നയങ്ങള്‍ തിരുത്തണം

നയങ്ങള്‍ തിരുത്തണം

വഴിതെറ്റിപ്പോയവരെ വര്‍ഗശത്രുക്കളായി സിപിഐ ഒരിക്കലും കണ്ടിട്ടില്ല. അവരുടെ നയങ്ങള്‍ തിരുത്തേണ്ടതുതന്നെയാണ്. അതിന് ആശയപരമായ പോരാട്ടമാണ് ഉചിതമായ വഴിയെന്ന് സിപിഐ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 തോക്കിന്‍ കുഴലല്ല

തോക്കിന്‍ കുഴലല്ല

തോക്കിന്‍കുഴലല്ല, മര്‍ദിതരായ മനുഷ്യരുടെ സംഘടിത പ്രസ്ഥാനമാണ് പരിവര്‍ത്തനത്തിന്റെ മാര്‍ഗമെന്ന് സിപിഐ എന്നും വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വം

ബിനോയ് വിശ്വം

ഇവിടത്തെ പോലീസ് മധ്യപ്രദേശിലെയോ ഛത്തിസ്ഗഡിലെയോ പോലെയാകരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെയാണെന്ന ദുഷ്പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ കഴിയണമെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 ഇടതുപക്ഷം

ഇടതുപക്ഷം

ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് മേധാവികളുടെ കണ്ടത്തെലുകള്‍ വെള്ളംതൊടാതെ വിഴുങ്ങേണ്ടവരല്ല ഇടതുപക്ഷക്കാരെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+