Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസ് എടുത്ത സ്‌ക്കൂള്‍ അധ്യാപകന്‍ തോട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌ക്കൂള്‍ അധ്യാപകനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിതുര ഗവണ്‍മെന്റ് യുപി സ്‌ക്കൂള്‍ അധ്യാപകനെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്നിയോട് സ്വദേശിയായ ജി ബിനുകുമാറാണ് മരിച്ചത്. വിക്ടേഴ്‌സ് സിഇഒ അന്‍വര്‍ സാദത്താണ് ബിനുവിന്റെ മരണ വാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ ദിവസം വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ജി ബിനുകുമാര്‍ ക്ലാസ് എടുത്തിരുന്നു. കണക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചത്. അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

binu

കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കെഎസ്ടിഎ പാലോട് ഉപജില്ലാ കമ്മിറ്റി അംഗമാണ് അദ്ദേഹം. ഭാര്യ കൃഷ്ണ പ്രിയ നെടുമങ്ങാട് ദര്‍ശന സ്‌ക്കൂള്‍ അധ്യാപികയാണ്. മകള്‍ ദേവനന്ദ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബിനുവിന്റെ ഗണിതം ഓണ്‍ലൈന്‍ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.

ജൂണ്‍ 1 നാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തത്തില്‍ മനം നൊന്ത് മലപ്പുറം വളാഞ്ചേരിയിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നു വരികയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ദേവിക ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതോട പഠനം മുടങ്ങിപോകുമോയെന്ന ആശങ്കയിലായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. തിങ്കളാഴ്ച്ച വൈകുന്നേരം കത്തികരിഞ്ഞ നിലയിലായിരുന്നു ദേവികയുടെ മൃതദേഹം കണ്ടെത്തുന്നത്.

ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന വിധം ദേവികയുടെ കുറിപ്പ് ലഭിച്ചിരുന്നു. അതില്‍ ഞാല്‍ പോകുന്നുവെന്ന ഒരു വരി മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ കുടുതല്‍ അന്വേഷ്ണത്തില്‍ വീട്ടില്‍ നിന്നും ദേവികയുടെ നോട്ട്ബുക്കും കണ്ടെടുത്തിരുന്നു. ഞാന്‍ മരണത്തെ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു ബുക്കില്‍ എഴുതിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+