ആലപ്പുഴ ബീച്ചില്‍ തിളങ്ങുന്ന തിരമാലകള്‍, കൗതുകവും ആശങ്കയും
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ തിങ്കളാഴ്ച രാത്രി തിളങ്ങുന്ന തിരമാലകള്‍ അടിച്ചതായി റിപ്പോര്‍ട്ട്. രാത്രി പത്ത് മണിയ്ക്ക് ശേഷം ഫ്ളൂറസെന്റ് ബള്‍ബുകളുടെ കൂട്ടം പോലെ തിരമാലകള്‍ കരയിലേയ്ക്ക് അടിച്ചുകയറിയെന്നാണ് റിപ്പോര്‍ട്ട്. മണ്‍സൂണിനോട് അനുബന്ധിച്ച് കടലില്‍ രൂപപ്പെടുന്ന മാറ്റങ്ങളാണ് തിലങ്ങുന്ന തിലമാലകള്‍ അല്ലെങ്കില്‍ ബയോലൂമിനെന്സ് എന്ന പ്രതിഭാസത്തിന്റെ കാരണമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുന്‍ ശാസ്ത്രജ്ഞന് ഡോ കെവി തോമസ് പറയുന്നു.
ഇത്തരം തിരമാലകളെത്തുന്നതില് ആശങ്കപ്പെടേണ്ടതില്ല. ആഴക്കടലില്‍ ജീവിയ്ക്കുന്ന ഡൈനോഫ്ളഗല്ലൈറ്റ്സ് എന്ന സൂക്ഷ്മ ജീവികളുടെ കൂട്ടും തിരമാലകളിലൂടെ തീരത്തേയ്ക്ക് എത്തുന്നതാണീ പ്രതിഭാസം. സ്വയം പ്രകാശിയ്ക്കുന്ന ഈ സൂക്ഷ്മ ജീവികളുടെ കൂട്ടത്തെ കാണുമ്പോള്‍ തിളക്കമായി തോന്നും .

മുന്‍പും കേരളത്തില്‍ ഈ പ്രതിഭാസം കണ്ടിരുന്നു . ആഴക്കടലിന്റെ അടിത്തട്ടില്‍ ജീവിയ്ക്കുന്ന സൂക്ഷ്മ ജീവികളാണ് ഡൈനോഫ്ളഗല്ലൈറ്റ്സ്. പ്രകാശമില്ലാതെ അടിത്തട്ടില്‍ ജീവിയ്ക്കുന്നതിനാലാണ് ഇവയ്ക്ക് പ്രകൃതി ഫഌറസെന്‍സ് കഴിവ് നല്കിയിരിയ്ക്കുന്നത്. കാറ്റിന്റെയോ കടല്‍ പ്രവാഹത്തിന്റെയോ ഭാഗമായി ഇവ തീരത്തേയ്ക്ക് എത്തപ്പെടും . ഇവയ്ക്കൊപ്പം സാധാരണ ഗതിയില്‍ മീന്‍കൂട്ടവും എത്താറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു .
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications