കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ ബീച്ചില്‍ തിളങ്ങുന്ന തിരമാലകള്‍, കൗതുകവും ആശങ്കയും

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ തിങ്കളാഴ്ച രാത്രി തിളങ്ങുന്ന തിരമാലകള്‍ അടിച്ചതായി റിപ്പോര്‍ട്ട്. രാത്രി പത്ത് മണിയ്ക്ക് ശേഷം ഫ്ളൂറസെന്റ് ബള്‍ബുകളുടെ കൂട്ടം പോലെ തിരമാലകള്‍ കരയിലേയ്ക്ക് അടിച്ചുകയറിയെന്നാണ് റിപ്പോര്‍ട്ട്. മണ്‍സൂണിനോട് അനുബന്ധിച്ച് കടലില്‍ രൂപപ്പെടുന്ന മാറ്റങ്ങളാണ് തിലങ്ങുന്ന തിലമാലകള്‍ അല്ലെങ്കില്‍ ബയോലൂമിനെന്‍സ് എന്ന പ്രതിഭാസത്തിന്റെ കാരണമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുന്‍ ശാസ്ത്രജ്ഞന്‍ ഡോ കെവി തോമസ് പറയുന്നു.

ഇത്തരം തിരമാലകളെത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ആഴക്കടലില്‍ ജീവിയ്ക്കുന്ന ഡൈനോഫ്ളഗല്ലൈറ്റ്‌സ് എന്ന സൂക്ഷ്മ ജീവികളുടെ കൂട്ടും തിരമാലകളിലൂടെ തീരത്തേയ്ക്ക് എത്തുന്നതാണീ പ്രതിഭാസം. സ്വയം പ്രകാശിയ്ക്കുന്ന ഈ സൂക്ഷ്മ ജീവികളുടെ കൂട്ടത്തെ കാണുമ്പോള്‍ തിളക്കമായി തോന്നും .

Bioluminasence

മുന്‍പും കേരളത്തില്‍ ഈ പ്രതിഭാസം കണ്ടിരുന്നു . ആഴക്കടലിന്റെ അടിത്തട്ടില്‍ ജീവിയ്ക്കുന്ന സൂക്ഷ്മ ജീവികളാണ് ഡൈനോഫ്ളഗല്ലൈറ്റ്‌സ്. പ്രകാശമില്ലാതെ അടിത്തട്ടില്‍ ജീവിയ്ക്കുന്നതിനാലാണ് ഇവയ്ക്ക് പ്രകൃതി ഫഌറസെന്‍സ് കഴിവ് നല്‍കിയിരിയ്ക്കുന്നത്. കാറ്റിന്റെയോ കടല്‍ പ്രവാഹത്തിന്റെയോ ഭാഗമായി ഇവ തീരത്തേയ്ക്ക് എത്തപ്പെടും . ഇവയ്‌ക്കൊപ്പം സാധാരണ ഗതിയില്‍ മീന്‍കൂട്ടവും എത്താറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു .

English summary
Bioluminescent waves in Alappuzha Beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X