കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, മനുഷ്യരിലേക്ക് പകരില്ല: പക്ഷിപ്പനിയെപ്പറ്റി അറിഞ്ഞിരിക്കണം, അപകടമാണ്
ഇത്തവണ മനുഷ്യരിലേക്കു പകരുന്ന വിഭാഗത്തില്‍െപ്പട്ട പക്ഷിപ്പനിയല്ല പടര്‍ന്നിരിക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന സൂചന.
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്നാണ് സ്ഥിരീകരണം. ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രണ്ട് വര്‍ഷം മുമ്പ് മനുഷ്യ ജീവന് അപകടകരമാകുന്ന മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ വന്നിരുന്നു. എന്നാല്‍ ഇത്തവണ മനുഷ്യരിലേക്കു പകരുന്ന വിഭാഗത്തില്‍െപ്പട്ട പക്ഷിപ്പനിയല്ല പടര്‍ന്നിരിക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന സൂചന.
കഴിഞ്ഞ തവണ ലക്ഷക്കണക്കിന് താറാവുകളെയാണ് പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഇത്തവണയും ആലപ്പുഴയിലെ താറാവുകളെയൊന്നാകെ കൊന്നൊടുക്കേണ്ടി വരുമോ ?

എച്ച് 5 എന്‍ 1
രണ്ടു വര്‍ഷം മുന്‍പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ വന്നിരുന്നു. ഇത്തവണത്തേത് മനുഷ്യരിലേക്കു പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണു കണ്ടെത്തിയിട്ടുള്ളത്.

ആലപ്പുഴില്‍
രണ്ടാഴ്ച മുന്‍പാണ് ആലപ്പുഴ തകഴി മേഖലയില്‍ നൂറോളം താറാവുകള്‍ ചത്തത്. തുടര്‍ന്നു താറാവിന്റെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചിരുന്നു.

താറാവുകളെ കൊന്നു
രണ്ടു വര്‍ഷം മുന്‍പു കുട്ടനാട്ടില്‍ വ്യാപകമായി പക്ഷിപ്പനി ദൃശ്യമായിരുന്നു. തുടര്‍ന്നു രണ്ടു ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പരിശോധന നടക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നുണ്ട്.

മാംസവില്‍പ്പന
മാംസവില്‍പനയുടെ കാര്യത്തിലടക്കം ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പക്ഷിപ്പനി ബാധിച്ച താറാവുകളുടെ മാംത്സം കഴിക്കുന്നത് അപകടമാണ്.

വൈറസ് രോഗം
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. പക്ഷിപ്പനി( ഏവിയന്‍ ഇന്‍ഫ്‌ലൂവെന്‍സ) പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കുന്ന ഈ രോഗം 2003 ല്‍ ഏഷ്യയാകെ പടര്‍ന്നിരുന്നു.

പക്ഷിപ്പനി വൈറസുകള്‍
സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്‌ലുവെന്‍സാ വൈറസിന്റെ അനേകം വിഭാഗങ്ങളില്‍ ഒന്നാണ് പക്ഷിപ്പനി വൈറസുകള്‍, ഇവയുടെ കോശ ആവരണത്തിനു മേലുള്ള പ്രോട്ടില്‍ എന്‍സൈമുകളാണ് മറ്റ് ജീവ കോശങ്ങളില്‍ കടന്നുകയറാന്‍ വെറസിനെ പ്രാപ്തരാക്കുന്നത്.

പേടിക്കേണ്ടത്
എച്ച് 1 എന്‍1, എച്ച് 1 എന്‍ 2, എച്ച് 3 എന്‍, എച്ച് 5 എന്‍ 1 തുടങ്ങിയ വൈറസുകളാണ് മനുഷ്യരെ ബാധിക്കുന്നത്. പനിയുണ്ടാക്കുന്നത് എച്ച്5 എന്‍1 എന്ന ടൈപ്പ് ഇന്‍ഫ്‌ലുവെന്‍സാ വൈറസാണ്. രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ പിടിപ്പെട്ടതും ഈ വൈറസാണ്.

വളര്‍ത്ത് മൃഗങ്ങള്‍
മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് കോഴി, താറാവ് തുടങ്ങിയ വളര്‍ത്ത്, പക്ഷികളില്‍ നിന്നാണ്. അതും അവയുടെ വിസര്‍ജ്യവസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍. ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് രോഗം പകരുന്നത് അപൂര്‍വ്വമാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications