കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈടെക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് രോഗബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടനാട് മേഖലയില്‍ പതിനായിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്. താറാവ് വസന്തയാണെന്നായിരുന്നു പ്രാഥമിക നിഗമനം. വൈറല്‍ പനി ബാധയായിരിക്കാമെന്നും തുടക്കത്തില്‍ സംശയിച്ചിരുന്നു.

Dead Ducks

കേരളത്തില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തത ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭോപ്പാലിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.

രോഗം മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കുട്ടനാട് മേഖല. രോഗം ബാധിച്ച താറാവുകളുമായി അടുത്ത് ഇടപെഴകുന്നവരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്ന് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗം ബാധിച്ച താറാവുകളുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ചവര്‍ക്ക് രോഗം പകരാനിടയില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിവരം. വായുവിലൂടെയോ, രോഗം ബാധിച്ചവയുടെ സ്രവങ്ങളിലൂടെയോ മാത്രമേ രോഗം പകരുകയുള്ളൂ.

അടിയന്തരമായി കുട്ടനാട് മേഖലയിലെ താറാവ് ഫാമുകളിലെ താാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലുള്ള വഴി. ഇതിനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.

English summary
Central Animal Husbandry Department confirms bird flu at Kuttanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X