കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്ക് പിറകെ പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു, വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെയുള്ള കോഴിഫാമിലും വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലാനാണ് തീരുമാനം.

ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പക്ഷികളെ ചുട്ടുകൊല്ലുന്നത്. കളക്ട്രേറ്റില്‍ റവന്യൂ-അരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ യോഗം ചേരും. മാത്രമല്ല, 25 പ്രതിരോധ സംഘങ്ങളെ മേഖലയില്‍ വിന്യസിക്കാനും തീരുമാനിച്ചു.

26

വെസ്റ്റ് കൊടിയത്തൂരിലെ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ വളര്‍ത്തുപക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്തു. ആശങ്കപ്പെടാനില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. എങ്കിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് പരിശോധന ശക്തിപ്പെടുത്താനും തീരുമാനമായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പക്ഷിപ്പനി സംശയം ഉയര്‍ന്നത്. കണ്ണൂര്‍ മേഖലാ ലബോറട്ടറിയില്‍ സാംപിള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വേണ്ടി സാംപിള്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെസൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

പക്ഷിപ്പനി സംശയമുള്ള സ്ഥലത്തെ വളര്‍ത്തുപക്ഷികളെ മൊത്തം കൊന്നു കത്തിക്കും. ഞായറാഴ്ച രാവിലെ മുതല്‍ ഇതിന്റെ നടപടികള്‍ തുടങ്ങുമെന്ന് കോഴികകോട് കളക്ടര്‍ പറഞ്ഞു. കൊല്ലുന്നതിന് പുറമെ ഇവയുടെ കൂടും നശിപ്പിക്കും. പക്ഷിപ്പനി ബാധ കണ്ടെത്തിയ സ്ഥലത്ത് എല്ലാ കോഴിക്കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പറേഷനില്‍ 3524 കോഴികളെയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും കൊന്ന് കത്തിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി രാജു പറഞ്ഞു. 2016ല്‍ ഇതിന് മുമ്പ് കേരളത്തില്‍ പക്ഷപ്പിനി സ്ഥിരീകരിച്ചിരുന്നു. കുട്ടനാട്ടിലെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം. തുടര്‍ന്ന് കൂട്ടമായി കത്തിക്കുകയായിരുന്നു.

English summary
Bird Flu confirmed in Kozhikode; Warning issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X