കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിപ്പാടും പക്ഷിപ്പനി; ആശങ്കയോടെ കര്‍ഷകര്‍...

ഹരിപ്പാട് പള്ളിപ്പാടാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവയുടെയെല്ലാം സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചിരുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

കുട്ടനാട്: ആലപ്പുഴയിലെ ഹരിപ്പാട് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ നാലിടത്തായിരുന്നു താറാവുകളില്‍ പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. എന്നാല്‍ മറ്റ് നിരവധി പ്രദേശങ്ങളില്‍ താറാവുകള്‍ രോഗലക്ഷണം കാട്ടുകയും ചത്തുവീഴുകയും ചെയ്യുന്നുണ്ട്.

ഹരിപ്പാട് പള്ളിപ്പാടാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവയുടെയെല്ലാം സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് പള്ളിപ്പാടും എച്ച് 5 എന്‍ 8 സ്ഥിരീകരിക്കാനായത്.

Bird Flue

താറാവൊന്നിന് 200 രൂപ വീതം നഷ്ടപരിഹാരത്തുക കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ രാജു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നൂറു രൂപവീതം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. നിലവില്‍ പ്രഖ്യാപിച്ച തുക സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Bird flue in Haripad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X