കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താറാവിന് പകര്‍ന്നത് എച്ച്5 എന്‍1 വൈറസ്; മനുഷ്യരിലേക്കും പടരും

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയിലും സമീപ ജില്ലകളിലും താറാവുകള്‍ കൂട്ടത്തോടെ ചത്തത് എച്ച്5 എന്‍1 വൈറസ് കാരണമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. എന്നാല്‍ കൂടുതല്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മനുഷ്യരിലേക്ക് വൈറസ് പടരാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ രോഗം പടര്‍ന്നു പിടിച്ചിരുന്നു. അന്ന് 400ഓളം പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

dead-ducks

പക്ഷിപ്പനി പടരാതിരിക്കാന്‍ കൂടുതല്‍ പ്രദേശങ്ങളില്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. താറാവുകളെ കൊന്നൊടുക്കി ശരിയായവിധം സംസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കാത്ത മേഖലകളിലടക്കം മരുന്നുകള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നും കൂടുതല്‍ മരുന്നുകള്‍ അടുത്തദിവസം തന്നെ കേരളത്തിലെത്തും.

400 ദ്രുതകര്‍മ സേനാംഗങ്ങള്‍ ആണ് പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനവുമായി സജീവമായിട്ടുള്ളത്. അതാതിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരും വീടുവീടാന്തരം കയറി ഇറങ്ങി ബോധവത്കരണം നടത്തുന്നുണ്ട്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷര്‍ക്ക് നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചതോടെ പ്രതിഷേധങ്ങള്‍ കുറഞ്ഞു. അതേസമയം, താറാവുകളെ സംസ്‌കരിക്കുന്നതില്‍ സമീപ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്ക അറിയിച്ചിട്ടുണ്ട്.

English summary
Bird flu in Kerala due to H5N1 virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X