കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറച്ചിക്കോഴികള്‍ക്കും പക്ഷിപ്പനി... പേടിക്കണം; തീവ്രതയേറിയതെന്ന് കേന്ദ്രം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടനാട്ടില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി തീവ്ര വിഭാഗത്തിലുള്ളതെന്ന് കേന്ദ്രം. താറാവുകള്‍ക്ക് മാത്രമല്ല, കുമരകത്തെ ബ്രോയിലര്‍ കോഴി ഫാമുകളിലും രോഗം പടര്‍ന്നുകഴിഞ്ഞു.

പ്രദേശത്തെ പക്ഷി സങ്കേതത്തിലെ നീലക്കോഴി, തവിട്ടുമുണ്ട തുടങ്ങിയ പക്ഷികളിലും രോഗം കണ്ടെത്തിയുട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

Dead Duck

ക്രിസ്മസ് വിപണി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് താറാവുകളെയാണ് കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും കര്‍ഷകര്‍ വളര്‍ത്തുന്നത്. ഇവയെ എല്ലാം തന്നെ കൊന്നൊടുക്കുകയാണ് ഏക വഴി. ബ്രോയിലര്‍ കോഴികളിലും രോഗം കണ്ടെത്തിയതോടെ അവയേയും കൊല്ലേണ്ടി വരും. ഇങ്ങനെ കൊല്ലുന്ന പക്ഷികളെ ചുട്ടെരിക്കുകയാണ് രോഗം പകരാതിരിക്കാനുള്ള മാര്‍ഗ്ഗം.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത ഏറെയാണെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫാമുകളില്‍ പക്ഷികളോട് അടുത്തിടപെഴകുന്നവരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേന്ദ്ര സംഘവും ഉടന്‍ കുട്ടനാട് സന്ദര്‍ശിക്കും.

സര്‍ക്കാര്‍ തീരുമാന പ്രകാരം കൊല്ലുന്ന താവാറുകള്‍ക്ക് 150 രൂപ വീതം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. താറാക്കുഞ്ഞുങ്ങള്‍ക്ക് 75 രൂപയാണ് നല്‍കുക. ബ്രോയിലര്‍ കോഴികള്‍ക്ക് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവയുടെ നഷ്ടപരിഹാരത്തുക വേറെ കണക്കാക്കേണ്ടി വരും.

രോഗം കണ്ടെത്തിയ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ് എന്നിവയുടെ വില്‍പന നിരോധിച്ചിട്ടുണ്ട്. മുട്ട വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത് എന്നതിനാല്‍ വളമായി ഉപയോഗിക്കുന്ന ഇവയുടെ വിസര്‍ജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധനം ഏര്‍പ്പെടുത്തി.

English summary
Bird Flu Outbreak in Kerala in severe: Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X