കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ പക്ഷിപ്പനി; കേരളവും പക്ഷിപ്പനി ഭീതിയില്‍, ചിക്കന്‍ പ്രേമികള്‍ സൂക്ഷിയ്ക്കുക

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക പക്ഷിപ്പനി ഭീതിയില്‍, കേരളത്തിലും ആശങ്ക. കര്‍ണാട കയിലെ വടക്കന്‍ ജില്ലയായി ബീദറില്‍ ഒരു മാസത്തിനുള്ളില്‍ പക്ഷിപ്പനി ബാധിച്ച് 35000 കോഴികള്‍ ചത്തു . രോഗം പടരുന്നത് തടയാന്‍ ഒന്നരലക്ഷം കോഴികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു . കോഴികള്‍ കൂട്ടത്തോടെ ചത്തത് ചൂടുകൊണ്ടാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഫാമുടമകള്‍. എന്നാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിയ്ക്കുകയായിരുന്നു .

മൈസൂരിലെ കോഴി ഫാമുകളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് ഇറച്ചിക്കോഴികള്‍ എത്തുന്നത്. അതിനാല്‍ തന്നെ പനി പടരുമെന്ന ആശങ്കയും നില നില്‍ക്കുന്നു . ബീദറിലെ ഫാമുകളില്‍ നിന്നാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇറച്ചിക്കോഴി എത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് മറ്റൊരിടത്തും പക്ഷിപ്പനി സ്ഥിരീകരിയ്ക്കാത്തതിനാല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ പറയുന്നത് .

Bengali, Chicken

പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍1 ആണ് കണ്ടെത്തിയത്. ഫാമുകളില്‍ അണുനാശിനി തളിയ്ക്കാനും കൂടുതല്‍ വൃത്തിയായി സൂക്ഷിയ്ക്കാനും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദിവസം 500 കോഴികള്‍ വരെയാണ് ഇവിടത്തെ ഫാമുകളില്‍ ചത്തൊടുങ്ഹിയത് .

English summary
Bird flu reported in Karnataka, Kerala under fear.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X