കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി: കൊടിയത്തൂരില്‍ ഇറച്ചി വ്യാപാരം നിരോധിച്ചു; അലങ്കാര പക്ഷികളുടെ വില്‍പ്പനയും നിര്‍ത്തി

  • By Anupama
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി വനം വന്യ ജീവി വകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ രാജു അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ എല്ലാതരം കോഴികളുടേയും വില്‍പ്പനയും ഇറച്ചി വ്യാപാരവും നിരോധിച്ചു കൊണ്ട് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി.

BIRD FLU

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ ചിക്കന്‍ സ്റ്റാളുകളും ഫാമുകളും അടിയന്തിരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിട്ടു. അലങ്കാര പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ ഹോട്ടലുകളില്‍ പക്ഷി വിഭവങ്ങളായ കോഴി, കാട, താറാവ് വില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്.

രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ പക്ഷികളേയും നശിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി സ്വാഡ് രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാമുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്്. മനുഷ്യനിലേക്ക് പടരുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. നിലവില്‍ ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലിയില്‍ രോഗം സ്ഥിരീകരിച്ചത്. കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ വളര്‍ത്തുപക്ഷികള്‍ക്കുമാണ് പക്ഷിപ്പനി കണ്ടെത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പക്ഷിപ്പനി സംശയം ഉയര്‍ന്നത്. കണ്ണൂര്‍ മേഖലാ ലബോറട്ടറിയില്‍ സാംപിള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വേണ്ടി സാംപിള്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷികളെ കൊല്ലുന്നതിന് പുറമെ ഇവയുടെ കൂടും നശിപ്പിക്കും. കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പറേഷനില്‍ 3524 കോഴികളെയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും കൊന്ന് കത്തിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി രാജു പറഞ്ഞു.

2014 ലും കേരളത്തില്‍ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂര്‍, തുടങ്ങി നിരവധി ജില്ലകളില്‍ ഭീതി പടത്തിയ രോഗം ഫലപ്രദമായ പ്രതിരോധത്തിലൂടെ മറികടക്കുകയായിരുന്നു. രോഗ ബാധയെ തുടര്‍ന്ന് കോഴിയും താറാവും ഉള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തൊടുങ്ങുകയും ഇത് കര്‍ഷക ജീവിതത്തെ വലിയ പ്രതിസന്ധിയിലാഴ്ത്തുകയും ഉണ്ടായി.

English summary
Due to Bird Flu Some Restriction are Impossed in Kodiyathoor Panchayath Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X