കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനിയ്ക്ക് കാരണം എച്ച്5എന്‍1 വൈറസ്, മനുഷ്യനിലേയ്ക്ക് പകരാം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ പടരുന്ന പക്ഷിപ്പനിയ്ക്ക് കാരണം എച്ച്5 എന്‍1 വൈറസ് ആണെന്ന് സ്ഥിരീകരണം . കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നാണ് സ്ഥിരീകരണം ഉണ്ടായത് . മനുഷ്യനിലേയ്ക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണിത് . ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായാല്‍ പ്രതിരോധ മരുന്നുകളുടെ അപര്യാപ്തത മരണ സംഖ്യ ഉയര്‍ത്താന്‍ കാരണമായേക്കും. മനുഷ്യര്‍ക്ക് എച്ച് 5 എന്‍1 വൈറസിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് വളരെ കുറവാണ്.

ആലപ്പുഴയില്‍ പടരുന്ന പക്ഷിപ്പനിയാണ് എച്ച്1 എന്‍1 വൈറസ് പരത്തുന്നതാണെന്ന് കണ്ടെത്തിയത് . മനുഷ്യനിലേയ്ക്കും വൈറസ് പകരാമെങ്കിലും ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. പക്ഷിപ്പനി വിഷയം പാര്‍ലമന്റിലും ചര്‍ച്ചയായി. കെഎന്‍ ബാലഗോപാല്‍ എംപിയാണ് വിഷയം രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Duck

ആലപ്പുഴ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. അഞ്ച് അംഗങ്ങള്‍ വീതമുള്ള പത്ത് സംഘങ്ങലാണ് പക്ഷികളെ കൊല്ലാനായി രംഗത്തിറങ്ങിയത് . പുറക്കാട് അമ്പലപ്പുഴ പഞ്ചായത്തുകളിലായി 3576ഓളം താറാവുകളെ കൊന്നൊടുക്കി. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കത്തിച്ച് കളയുകയായിരുന്നു . ആലപ്പുഴയില്‍ അഞ്ചിടത്താണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

English summary
Bird Flu virus found in Kerala is H5N1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X