കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി; രോഗം പടര്‍ന്നത് ചത്ത കോഴികളെ പുഴയിലേക്ക് എറിഞ്ഞതിനാല്‍ ആകാമെന്ന്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ പക്ഷിപനി പടര്‍ന്നത് രോഗം ബാധിച്ച് ചത്ത കോഴികളെ പുഴയിലേക്ക് എറിഞ്ഞതിനാലാകാമെന്ന് പ്രാഥമിക നിഗമനം. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തിയ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നിന്നെത്തിയ വിദഗ്ദ സംഘത്തിന്‍റേതാണ് വിലയിരുത്തല്‍. ഇന്നലെ സംഘം രോധബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു.

കൊടിയത്തൂര്‍ , വേങ്ങേരി എന്നീ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ രണ്ട് സ്ഥലങ്ങളും പുഴകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളാണ്. രോഗം ബാധിച്ച് ചത്ത പക്ഷികളേയോ കോഴികളേയോ പുഴയില്‍ എറിഞ്ഞതില്‍ നിന്നാകാം പക്ഷിപനി പകര്‍ന്നിരിക്കുന്നതെന്ന് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 birdflue

ഞായറാഴ്ച സംഘം രോഗബാധിത പ്രദേശങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി. രോഗം വ്യാപിക്കാതിരിക്കാന്‍ നിലവില്‍ പ്രദേശത്തെ പക്ഷികളേയും കോഴികളേയും മൃഗസംരക്ഷണ വകുപ്പു കൊന്ന് കത്തിച്ച് കളയുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കിയാല്‍ രോഗബാധിത പ്രദേശങ്ങളുടെ 9 കിമി ചുറ്റളില്‍ ഉള്ള സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കും. ഇവിടെ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് രണ്ടാഴ്ച കൂടുന്തോറും പരിശോധന നടത്തും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രദേശത്തെ പക്ഷിപനി വിമുക്തമായി പ്രഖ്യാപിക്കാന്‍ സാധിക്കൂവെന്നും സംഘം വ്യക്തമാക്കി.

അതേസമയം പക്ഷിപനി ബാധിത പ്രദേശങ്ങളില്‍ നിന്ന് തിങ്കളാഴ്ച മാത്രം 2058 പക്ഷികളെ കൊന്നൊടുക്കി. ഞായറാഴ്ച 1700 പക്ഷികളേയും കൊന്നിരുന്നു.നിലവില്‍ പ്രദേശത്തിന്‍റെ രണ്ട് കിമി ചുറ്റളവില്‍ നിന്ന് 3760 പക്ഷികളെയാണ് കൊന്നൊടുക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സംബശിവറാവു അറിയിച്ചു.7000 പക്ഷികളെ കൂടി കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള 25 ദ്രുതകര്‍മ്മ സേനകളാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. നിലവിലെ സ്ഥിതിയില്‍ ഒരാഴ്ചക്കകം കൊന്നൊടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

രോഗ ബാധിത പ്രദേശങ്ങളിലെ 10 കിമി പരിധിയില്‍ ഉള്ള കോഴികടകള്‍ എല്ലാം അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴികളുമായി വരുന്ന വാഹനങ്ങള്‍ പക്ഷിപ്പനി ബാധിച്ച മേഖലകളിലൂടെ പോകരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം മാലൂരില്‍ നിന്ന് ചത്ത പക്ഷികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും തമിഴ്നാട് മൃഗസംരക്ഷണ വകുപ്പും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടണ്ട്. എല്ലായിടത്തും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് മൃഗസംരക്ഷണ വകുപ്പും അറിയിച്ചു.പക്ഷിപ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം നമ്പറുകള്‍- ഡിഎം സെല്‍ (ടോള്‍ഫ്രീ) 1077. അനിമല്‍ ഹസ്ബന്ററി 0495 2762050 എന്നിവയില്‍ ബന്ധപ്പെടാം.

കൊറോണക്കെതിരെ വ്യാജ പ്രചാരണം; കോഴിക്കോട് യുവാവിനെതിരെ കേസെടുത്തുകൊറോണക്കെതിരെ വ്യാജ പ്രചാരണം; കോഴിക്കോട് യുവാവിനെതിരെ കേസെടുത്തു

കൊവിഡ്-19: പത്തനംതിട്ടയില്‍ രണ്ട് വയസ്സുളള കുഞ്ഞ് ഐസൊലേഷന്‍ വാര്‍ഡില്‍, അതീവ ജാഗ്രതകൊവിഡ്-19: പത്തനംതിട്ടയില്‍ രണ്ട് വയസ്സുളള കുഞ്ഞ് ഐസൊലേഷന്‍ വാര്‍ഡില്‍, അതീവ ജാഗ്രത

പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപോയ ആളെ തിരിച്ചെത്തിച്ചു, ഇയാള്‍ക്കെതിരെ കേസെടുക്കുംപത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപോയ ആളെ തിരിച്ചെത്തിച്ചു, ഇയാള്‍ക്കെതിരെ കേസെടുക്കും

English summary
bird flue; State Institute for Animal Diseases team visited areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X