കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവ വൈവിധ്യ ദിനാചരണം: സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തില്‍ പക്ഷിനിരീക്ഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തില്‍ പക്ഷിനിരീക്ഷണ പരിപാടിക്ക് തുടക്കമായി. 25ാം മത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമായിട്ടുള്ള പക്ഷിനിരീക്ഷണ പരിപാടി സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി തുറന്നുകൊടുത്തത്. ചടങ്ങില്‍ പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ പ്രകാശനം ചെയ്തു.

പശ്ചിമഘട്ടത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ സസ്യലതാതികള്‍ കൊണ്ട് സമ്പുഷ്ടമാണ് എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയം. ശലഭോദ്യാനവും ഔഷധസസ്യത്തോട്ടവുമടക്കം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ ഉദ്യാനത്തിലില്ലാത്തതായി ഒന്നുമില്ല. 1997-ല്‍ ആരംഭിച്ച ഗവേഷണ നിലയത്തിലെ ഉദ്യാനത്തില്‍ ഇതിനോടകം തന്നെ 2000 ത്തോളം വിവിധയിനം സസ്യങ്ങളെ സംരക്ഷിച്ചുവരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം 512 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയെന്നതാണ്.

bio

കൂടാതെ 579 ഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലും ഉള്‍പ്പെട്ടിരിക്കുന്നു. 800 തരം ഔഷധസസ്യങ്ങളും 124 വന്യഭക്ഷ്യസസ്യഇനങ്ങളും, 62 ഇനം വന്യഓര്‍ക്കിഡുകളും, 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും, 25 ഇനം നാടന്‍ കുരുമുളകും, 60 ശലഭോദ്യാനസസ്യങ്ങളും, 27 വാഴയിനങ്ങളും, 80 ഇനം പക്ഷികളും, 13 തരം ഉരഗങ്ങളും, 11 സസ്തനികളും, 93 തരം ശലഭങ്ങളും കൂടാതെ നക്ഷത്രവനവും നവഗ്രഹവനവും ഈ ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. യൂജീനിയ അര്‍ജനഷ്യ, സൈനോമെട്രാ, ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും അവയെ ഈ ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജൈവവൈവിധ്യ ദിനാചരണ ചടങ്ങില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

English summary
Bird observation starts in MS swaminathan research centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X