Get Updates
Get notified of breaking news, exclusive insights, and must-see stories!

സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട; നടപടികൾ ലളിതമാക്കി സർക്കാർ ഉത്തരവ്!

ജനന-മരണ സർട്ടിഫിക്കറ്റുകളിലെ അക്ഷരത്തെറ്റുകളും മറ്റ് പിശകുകളും തിരുത്തുന്നത് സംബന്ധിച്ച് ജനങ്ങൾ നേരിട്ടിരുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു. സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ടും അനാവശ്യമായ കാലതാമസം ഒഴിവാക്കിക്കൊണ്ടുമാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

എന്തൊക്കെയാണ് പ്രധാന മാറ്റങ്ങൾ?

മുമ്പ് ചെറിയ അക്ഷരത്തെറ്റുകൾ തിരുത്താൻ പോലും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അക്ഷര തെറ്റുകൾ എന്നിവ പരിഹരിക്കാൻ നോട്ടറി, 2 ഗസറ്റഡ് ഓഫിസർമാർ, വില്ലേജ് ഓഫിസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും മാത്രമേ തിരുത്തൽ വരുത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ ഉത്തരവ് പ്രകാരം താഴെ പറയുന്ന തിരുത്തലുകൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

ക്ലറിക്കൽ പിശകുകൾ: സർട്ടിഫിക്കറ്റ് തയ്യാറാക്കുമ്പോൾ സംഭവിക്കുന്ന ചെറിയ അക്ഷരത്തെറ്റുകൾ, വീട്ടുപേരിലെ തെറ്റുകൾ എന്നിവ രേഖകൾ പരിശോധിച്ച് രജിസ്ട്രാർക്ക് നേരിട്ട് തിരുത്താം.

രജിസ്റ്ററിലെ തിരുത്തൽ: പ്രധാന രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ മാറ്റം വരുത്താതെ തന്നെ അനുബന്ധ രേഖകൾ ഹാജരാക്കിയാൽ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ അനുമതിയുണ്ട്.

birth-and-death-certificate-1777023914 jpg

പേര് ചേർക്കൽ: കുട്ടി ജനിച്ച ശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക്, നിശ്ചിത ഫീസ് ഒടുക്കി ലളിതമായ സത്യവാങ്മൂലം നൽകി പേര് ചേർക്കാവുന്നതാണ്.

രേഖകളുടെ പരിശോധന: സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ മറ്റ് വിവരങ്ങൾ തിരുത്തുന്നത് എളുപ്പമാക്കി.

ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുത്തലുകൾക്കായി അപേക്ഷിക്കുമ്പോൾ മതിയായ തെളിവുകൾ സഹിതം വേണം സമീപിക്കാൻ. ആശുപത്രി രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയിലെ വിവരങ്ങൾ ഒത്തുനോക്കിയായിരിക്കും നടപടികൾ സ്വീകരിക്കുക. ഓൺലൈൻ സംവിധാനം വഴിയും തിരുത്തലുകൾക്കായി അപേക്ഷിക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇൻഫർമേഷൻ കേരള മിഷൻ (IKM) സോഫ്റ്റ്‌വെയറിലും ഇതിനായി ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകി ഓഫീസുകളിൽ നേരിട്ട് എത്തുന്ന സാഹചര്യം ഒഴിവാക്കാം. സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഭാവിയിൽ പാസ്‌പോർട്ട്, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി ഉപയോഗിക്കേണ്ടതിനാൽ തെറ്റുകൾ എത്രയും വേഗം തിരുത്തുന്നത് ഉചിതമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+