കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമം

  • By Desk
Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ അന്വേഷണ സംഘത്തിന് നിര്‍ണായക മൊഴി ലഭിച്ചു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നേരത്തെ ബിഷപ്പിനെ അനുകൂലിച്ച് മൊഴി നല്‍കിയ കന്യാസ്ത്രീകള്‍ പോലും പോലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറിയെന്നാണ് വിവരം.

ഇടയനൊപ്പം ഒരു ദിവസം എന്ന പരിപാടിയില്‍ നടന്ന വിവരങ്ങള്‍ പോലീസ് ചോദിച്ചപ്പോഴാണ് കന്യാസ്ത്രീകള്‍ സത്യം തുറന്നുപറഞ്ഞതത്രെ. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തന്ത്രപരമായിട്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിവരങ്ങള്‍ ഇങ്ങനെ....

ഹൈക്കോടതിയില്‍ ഹര്‍ജി

ഹൈക്കോടതിയില്‍ ഹര്‍ജി

അറസ്റ്റ് ഉടന്‍ വേണമെന്നും അന്വേഷണത്തിന് കോടതി മേല്‍ന്നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് നേതാവ് ജോര്‍ജ് ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചോദ്യം ചെയ്ത ഉടനെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഇതുവരെ ചെയ്തത്

ഇതുവരെ ചെയ്തത്

അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ വിശദമാക്കി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബിഷപ്പ് ഒഴികെയുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്ന സഭയിലെ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. എല്ലാവരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ബിഷപ്പിനെ ചോദ്യം ചെയ്യും.

വിശ്വാസികളെ ഇളക്കിവിടാന്‍

വിശ്വാസികളെ ഇളക്കിവിടാന്‍

ബിഷപ്പിനെ ചോദ്യം ചെയ്ത ഉടനെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. എന്നാല്‍ വിശ്വാസികളെ ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് തന്ത്രങ്ങള്‍ അല്‍പ്പം മാറ്റിപ്പിടിച്ചു.

ബിഷപ്പിന്റെ പ്രതികരണത്തില്‍ വൈരുദ്ധ്യം

ബിഷപ്പിന്റെ പ്രതികരണത്തില്‍ വൈരുദ്ധ്യം

കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബിഷപ്പിന് ചോദ്യാവലി നല്‍കിയിരുന്നു. ഇതിന് ബിഷപ്പ് മറുപടിയും നല്‍കി. എന്നാല്‍ നല്‍കിയ മറുപടിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ഇന്ന് ഉച്ചയ്ക്ക് ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യും. ബിഷപ്പ് ഹൗസില്‍ പോലീസ് എത്തില്ല. പകരം ജലന്ധറിലെ പഞ്ചാബ് ആംഡ് പോലീസിന്റെ ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിപ്പിക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പടുത്തി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. ശേഷം കേരളത്തിലേക്ക് കൊണ്ടുവരാനാണ് നീക്കമെന്നറിയുന്നു.

അറസ്റ്റ് ദുഷ്‌കരമാകും

അറസ്റ്റ് ദുഷ്‌കരമാകും

ബിഷപ്പ് ഹൗസില്‍ ചെന്ന് ചോദ്യം ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് വിശ്വാസികളെ പ്രകോപിതനാക്കുമെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. വിശ്വാസികളെ ഇളക്കിവിടാനും നീക്കമുണ്ടത്രെ. ഇങ്ങനെ സംഭവിച്ചാല്‍ ചോദ്യം ചെയ്യലും അറസ്റ്റും ദുഷ്‌കരമാകും. ഈ സാഹചര്യത്തിലാണ് പോലീസ് ബദല്‍ വഴി തേടിയത്.

പതറി കന്യാസ്ത്രീകള്‍

പതറി കന്യാസ്ത്രീകള്‍

മുതിര്‍ന്ന വൈദികരും കന്യാസ്ത്രീകളും മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ ആദ്യം അനുകൂലിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും എടുത്തു. ഇവര്‍ പോലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുന്നില്‍ പതറിയെന്നാണ് വിവരം. അറിയാവുന്ന വിവരങ്ങളെല്ലാം അവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.

ഒത്തുതീര്‍പ്പിന് ശ്രമിച്ചവര്‍

ഒത്തുതീര്‍പ്പിന് ശ്രമിച്ചവര്‍

ബിഷപ്പിന് വേണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ ശ്രമിച്ചവരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വൈദികരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. 2014 മുതലുള്ള കേസായതിനാലാണ് വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ പറ്റാത്തതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

 ബിഷപ്പ് ഹൗസിന് മുമ്പില്‍ പോലീസ്

ബിഷപ്പ് ഹൗസിന് മുമ്പില്‍ പോലീസ്

ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. ചോദ്യം ചെയ്യുന്നതിന് മുമ്പായി ബിഷപ്പ് ഹൗസിന് മുമ്പില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ നേരിടുന്നതിനാണിത്. പഞ്ചാബ് പോലീസിന്റെ സായുധ വിഭാഗത്തെയാണ് വിന്യസിച്ചത്.

വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നു

വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നു

ബിഷപ്പ് ഹൗസിലേക്കുള്ള വഴി പോലീസ് നിയന്ത്രണത്തിലാക്കി. വിശ്വാസികള്‍ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. പള്ളിക്ക് മുമ്പില്‍ വടംകെട്ടി തിരിച്ചിരിക്കുകയാണ്.

 ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന്

ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന്

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് മുമ്പ് ചോദ്യം ചെയ്യലും അറസ്റ്റുമുണ്ടാകുമെന്നാണ് വിവരം.

സോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷംസോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷം

English summary
Bishop Arrest soon; Police inform High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X