കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെയും തീവ്രവാദിയാക്കുന്ന കാലം; തനിക്കെതിരായ കേസില്‍ നടന്‍ ജോയ് മാത്യു, നിശബ്ദരാക്കാന്‍ ശ്രമം

Google Oneindia Malayalam News

കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. നടന്‍ ചൊവ്വാഴ്ച സ്‌റ്റേഷനില്‍ ഹാജരായി. പ്രതികരിക്കുന്നവരെ നിശബ്ദാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

25

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൗനമായിട്ടാണ് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയത്. പൊതുജനത്തിന് തടസമുണ്ടായിട്ടില്ല. അവിടെ പ്രകടനം നിരോധിച്ചതായ അറിവ് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ബോര്‍ഡ് പോലും മിഠായിത്തെരുവില്‍ സ്ഥാപിച്ചിരുന്നില്ല. നിരോധനം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി, ജനങ്ങള്‍ അറിയുന്നതിന് പരസ്യമായി ബോര്‍ഡ് വെക്കണമെന്നും ജോയ് മാത്യു പറഞ്ഞു.

മിഠായിത്തെരുവില്‍ പ്രകടനം നടത്തുന്നതിന് വിലക്കുണ്ടായിരുന്നുവെന്നാണ് കേസെടുക്കാനുള്ള കാരണമായി പോലീസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേസെടുത്തതെന്ന് ജോയ് മാത്യു പറയുന്നു. ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കാണുമ്പോള്‍ അതാണ് ബോധ്യമാകുന്നത്. എല്ലാ ഭരണകൂടങ്ങളുടെയും സ്വഭാവമാണിത്. ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ്. തനിക്ക് ഒരു പേടിയും ഇല്ലെന്നും ജോയ് മാത്യൂ പറഞ്ഞു.

പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട് മിഠായിത്തെരുവില്‍ മൗനമായി പ്രകടനം നടത്തിയത്. ജോയ് മാത്യുവിന് പുറമെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്.

English summary
Bishop case: Police registers case against Joy Mathew, his response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X