കാസര്‍കോട് ബിഷപ്പിനെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: കാസര്‍കോട് ബിഷപ്പിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലങ്കര സുറിയാനി സ്വതന്ത്ര ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് പത്രോസ് മാര്‍ തെയോഫിലോസി (62) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് ബദിയഡുക്കയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പകുതി കഴിച്ച ഭക്ഷണവും അയ്ക്കാത്ത ലൈറ്റും മറ്റും മുറിയില്‍ ഉണ്ടായിരുന്നു. ഹൃദയാഘാതമായിരിയ്ക്കാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുര്‍ബാനയ്ക്ക് സഹായിക്കുന്ന സുഹൃത്ത് ജോസ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടു. തുടര്‍ന്ന് ബിഷപ്പിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ നിന്ന് റിങ് കേട്ടു.
ജനാലവഴി നോക്കുമ്പോള്‍ പുരോഹിതന്‍ കട്ടിലില്‍ നിന്ന് വീണ നിലയിലായിരുന്നു. യാക്കോബായ ഒര്‍ത്തഡോക്‌സ് സഭ വിട്ട് സ്വതന്ത്രമായി സഭ രൂപീകരിച്ചയാളാണ് പത്രോസ് മാര്‍ തെയോഫിലോസ്. പത്ത് വര്‍ഷം മുമ്പാണ് സ്വതന്ത്രമായി രൂപവത്ക്കരിച്ച സഭയില്‍ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയിട്ട്.


Click it and Unblock the Notifications