കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീക്ക് പ്രണയനൈരാശ്യമാണെന്നുള്ള നീക്കം പാളി... ബിഷപ്പിനെ കുടുക്കിയത് രണ്ട് കന്യാസ്ത്രീകള്‍

Google Oneindia Malayalam News

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. കാര്യങ്ങള്‍ രഹസ്യമായിട്ടാണ് പോലീസ് മുന്നോട്ടുകൊണ്ടുപോയിരുന്നത്. അറസ്റ്റുണ്ടാവില്ലെന്ന പ്രതീതിയുണ്ടാക്കുകയും പിന്നീട് അറസ്റ്റിലൂടെ ബിഷപ്പിനെ ഞെട്ടിക്കുന്നതുമായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ വാദങ്ങള്‍ നുണയാണെന്ന് തെളിയിക്കാന്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം പുറത്തുകടക്കാനാവാത്ത കുരുക്കിലാക്കിയത്. ഇതിന് പുറമേ രണ്ട് പുതിയ പരാതികളും അറസ്റ്റില്‍ നിര്‍ണായകമായിട്ടുണ്ട്.

രണ്ട് കന്യാസ്ത്രീകളാണ് ഈ പരാതി നല്‍കയിത.് ഇവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കോടതിയില്‍ ബിഷപ്പിനെതിരെയുള്ള നിര്‍ണായക തെളിവായി ഇവരുടെ വാദങ്ങള്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പരാതി ഉള്ളത് ബിഷപ്പിന് പോലും അറിയില്ല എന്നാണ് സൂചന. അതേസമയം ബിഷപ്പിനെതിരെ കൂടുതല്‍ പേര്‍ പാരതിയുമായി രംഗത്ത് വരുമെന്നാണ് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറയുന്നത്. ഇത് അദ്ദേഹത്തെ കൂടുതല്‍ നിരക്കിലേക്ക് നയിക്കും.

രണ്ട് പേരുടെ പരാതി

രണ്ട് പേരുടെ പരാതി

രണ്ട് കന്യാസ്ത്രീകളുടെ പരാതിയാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതുവരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഇവര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുമായി രംഗത്ത് വരികയായിരുന്നു. ഈ പുതിയ പരാതികള്‍ അന്വേഷണ സംഘത്തിന് അറസ്റ്റിന്റെ കാര്യത്തില്‍ മുന്നോട്ട് പോകാനും കരുത്ത് പകര്‍ന്നു. അതേസമയം പുതിയ പരാതിയുടെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നാണ് പോലീസിന്റെ നിലപാട്.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

ബിഷപ്പിന്റെ അറസ്റ്റ് കൊച്ചിയിലായിരുന്നെങ്കിലും നീക്കങ്ങള്‍ നടന്നത് പോലീസ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിരവധി ചോദ്യങ്ങളെയായിരുന്നു നേരിടേണ്ടി വന്നത്. ഒരിക്കല്‍ പോലും ബിഷപ്പ് കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. കന്യാസ്ത്രീക്ക് പ്രണയനൈരാശ്യമാണെന്ന്് വരെ ബിഷപ്പ് പറഞ്ഞിരുന്നു. ഇത് സത്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ നീക്കം ഒടുവില്‍ പോലീസ് പൊളിക്കുകയായിരുന്നു.

 കന്യാസ്ത്രീയെ അറിയില്ല

കന്യാസ്ത്രീയെ അറിയില്ല

ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയതോടെ കന്യാസ്ത്രീയെ തന്നെ അറിയില്ലെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദീസ ചടങ്ങിന് ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും പുറത്തുവിട്ട് പോലീസ് ഈ വാദവും പൊളിക്കുകയായിരുന്നു. ഇത്രയൊക്കെ കള്ളങ്ങള്‍ പൊളിഞ്ഞിട്ടും താന്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താതിരുന്ന ബിഷപ്പ് പഠിച്ച കള്ളന്‍ തന്നെയാണെന്ന് പോലീസ് പറയുന്നു.

കന്യാസ്ത്രീയുടെ പകവീട്ടല്‍

കന്യാസ്ത്രീയുടെ പകവീട്ടല്‍

2017ല്‍ അച്ചടക്കനടപടി എടുത്തതിനെ തുടര്‍ന്ന് തന്നോട് പകവീട്ടുകയാണ് കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന പരാതിയില്‍ പറയുന്ന ദിവസം കുറുവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ താമസിച്ചിട്ടില്ലെന്ന്ും അന്ന് താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നും ബിഷപ്പ് വാദിച്ചു. ഇതിന് പിന്നാലെ കുറുവിലങ്ങാട്ട് ബിഷപ്പ് വന്നതായുള്ള രേഖകളും പോലീസ് കണ്ടെത്തി.

പുതിയ പരാതി വരുന്നു

പുതിയ പരാതി വരുന്നു

ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. കേസില്‍ സഭാനേതൃത്വം കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്ന് സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി. അതേസമയം കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഔദ്യോഗികമായി ഇന്ന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ പരാതികള്‍ വരുന്നത് ബിഷപ്പിനെ കൂടുതല്‍ കുരുക്കിലാക്കും. ബിഷപ്പിന്റെ പീഡനത്തെ തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ചവരും പരാതിയുമായി എത്തുമെന്നാണ് സൂചന.

പെന്‍ഡ്രൈവിലെ സംഭാഷണങ്ങള്‍

പെന്‍ഡ്രൈവിലെ സംഭാഷണങ്ങള്‍

കേസ് വ്യാജമാണെന്ന് തെളിയിക്കാന്‍ ബിഷപ്പ് ഹാജരാക്കിയ പെന്‍ഡ്രൈവിലെ ചില സംഭാഷണങ്ങള്‍ കൃത്രിമമാണെന്ന് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം മനസ്സിലാക്കിയത്. ഇതിന് പിന്നാലെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ മറ്റൊരു കേസ് കൂടി വരുമെന്നും പോലീസ് ബിഷപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ ബിഷപ്പിന് ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം വന്നതോടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തെ കുടുക്കാനുള്ള വാദങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു.

മിഷനറീസ് ഓഫ് ജീസസ്

മിഷനറീസ് ഓഫ് ജീസസ്

സ്വയം ഭരണ സ്ഥാപനമായ മിഷനറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്ധര്‍ രൂപത ഇടപെടാറില്ലെന്നായിരുന്നു ബിഷപ്പ് തുടക്കം മുതല്‍ വാദിച്ചത്. താന്‍ ആത്മീയ ഗുരുമാത്രമാണെന്നായിരുന്നു ബിഷപ്പിന്റെ ന്യായീകരണം. മദര്‍ ജനറലിനാണ് ഇതിന്റെ പൂര്‍ണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും ഇക്കാര്യം തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറലിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറലിനെ ഓര്‍മിപ്പിച്ച കത്തും ബിഷപ്പിന്റെ എല്ലാ വാദങ്ങളും പൊളിക്കുകയായിരുന്നു.

മായാവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ സീറ്റ് തീരുമാനിക്കുന്നത് ബിഎസ്പിയല്ല!!മായാവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ സീറ്റ് തീരുമാനിക്കുന്നത് ബിഎസ്പിയല്ല!!

വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!

English summary
bishop franco lied to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X