കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ച് കോടതി

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തില്ല. ഹര്‍ജി ഈ മാസം 25ലേക്ക് മാറ്റി.

jalandharbishop

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണസംഘത്തിന് തസമില്ല. അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടില്ല. ബുധനാഴ്ച ബിഷപ്പ് പോലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ട്. പോലീസിന് വ്യക്തമായ മറുപടികള്‍ ലഭിച്ചില്ലെങ്കില്‍, ആരോപിക്കപ്പെട്ട കുറ്റം സംബന്ധിച്ച് സൂചന ലഭിച്ചാല്‍ ചിലപ്പോള്‍ ബിഷപ്പിന്റെ അറസ്റ്റുണ്ടാകും.

എന്നാല്‍ ചോദ്യം ചെയ്യാന്‍ മാത്രമാണ് വിളിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ബിഷപ്പ് നേരത്തെ നല്‍കിയ മൊഴിയില്‍ ചില പൊരുത്തക്കേടുകളുണ്ട്. അതില്‍ വ്യക്തത വരുത്തുകയാണ് ഉദ്ദേശമെന്നും പോലീസ് പറയുന്നു. ബിഷപ്പ് നാളെ ഹാജരാകുമെന്ന് ഫോണ്‍ വഴി പോലീസിനെ അറിയിച്ചിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം ചോദ്യം ചെയ്ത ശേഷം പോലീസിന് തീരുമാനിക്കാം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വ്യക്തമാക്കിയത്. ഒരു മിനുറ്റ് മാത്രം നീണ്ട നടപടികളാണ് കോടതിയിലുണ്ടായത്. അറസ്റ്റ് തടയാന്‍ ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നില്ല.

തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയെന്നാണ് ബിഷപ്പ് പറയുന്നത്. അധികാരത്തര്‍ക്കമാണ് കേസിന് ആധാരം. മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് ആധാരമായെന്നും ബിഷപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ അമീറിന്റെ കിടിലന്‍ സമ്മാനം; തുര്‍ക്കി മൊത്തം ചര്‍ച്ചയാകുന്നു!! 500 ദശലക്ഷം ഡോളര്‍ ചെലവില്‍ഖത്തര്‍ അമീറിന്റെ കിടിലന്‍ സമ്മാനം; തുര്‍ക്കി മൊത്തം ചര്‍ച്ചയാകുന്നു!! 500 ദശലക്ഷം ഡോളര്‍ ചെലവില്‍

English summary
Bishop Franco Mulakkal's anticipatory bail plea postponed by high court to sept-25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X