ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ച് വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തനിക്ക് നെഞ്ചുവേദനയുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്കെത്തിച്ചത്.
ബിഷപ്പിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. തൃപ്പൂണിത്തറ താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്.

അവിടെ വെച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.












Click it and Unblock the Notifications