കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണായക വിവരങ്ങളുമായി ജലന്ധർ രൂപതയുടെ വാർത്താക്കുറിപ്പ്; ബിഷപ്പ് മാർപാപ്പയ്ക്ക് കത്തയച്ചു

  • By Desk
Google Oneindia Malayalam News

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ആളിക്കത്തുന്നു. കന്യസ്ത്രീകളുടെ സമരം പത്താംദിവസത്തിലേക്ക് കടക്കുന്നതോടെ സമരമുറകളും മാറുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് മുതൽ സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരത്തിലാണ്.

ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചുചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചു

അതേസമയം സ്ഥാനമൊഴിയാൽ താൽപര്യം പ്രകടിപ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാർപാപ്പയ്ക്ക് കത്തയച്ചു. ജലന്ധർ രൂപതയുടെ ഭരണചുമതലകളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

ബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപ ബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപ

വാർത്താക്കുറിപ്പ്

വാർത്താക്കുറിപ്പ്

ജലന്ധർ രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ബിഷപ്പ് മാർപാപ്പയ്ക്ക് കത്തയച്ച കാര്യം വ്യക്തമാക്കുന്നത്. കേസിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കൂടുതൽ സമയം വേണം. അന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടി വരുന്നതിനാൽ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ അനുവദിക്കണമെന്ന് കത്തിൽ ബിഷപ്പ് ആവശ്യപ്പെടുന്നു.

നിരപരാധി

നിരപരാധി

കന്യാസ്ത്രീയുടെ പരാതി വ്യാജമാണെന്നും താൻ നിരപരാധിയാണെന്നും ബിഷപ്പ് മാർപാപ്പയ്ക്കുള്ള കത്തിലും ആവർത്തിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ബിഷപ്പിന്റെ തീരുമാനമെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണസംഘം ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്. 19ന് കേരളത്തിൽ എത്തുമെന്നാണ് ബിഷപ്പ് കത്തിൽ പറയുന്നത്.

വത്തിക്കാൻ പ്രതിനിധിക്ക്

വത്തിക്കാൻ പ്രതിനിധിക്ക്

ബിഷപ്പിന്റെ കത്ത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ഓസ്വാൾ ഗ്രേഷ്യസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് തന്റെ ചുമതലകൾ മറ്റൊരു വൈദികന് കൈമാറി ബിഷപ്പ് സർക്കുലർ ഇറക്കിയിരുന്നു. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടുകൊണ്ട് സ്ഥാനമൊഴിയാൻ ബിഷപ്പിന് മേൽ സമ്മർദ്ദമുണ്ടായിയെന്നാണ് സൂചന.

നിരാഹാരം‌

നിരാഹാരം‌

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീമാരുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമാകുന്നത് സർക്കാരിനേയും അന്വേഷണസംഘത്തേയും പ്രതിരോധത്തിലാക്കുന്നുണ്ട്. ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പരാതിക്കാരിയുടെ സഹോദരി ഇന്ന് മുതൽ സമരപ്പന്തലിൽ അനശ്ചിതകാല നിരാഹാരമിരിക്കുകയാണ്. വൈകിട്ട് എഴുത്തുകാരി പി ഗീതയും നിരാഹാരമിരിക്കും. മുൻപ് നിരാഹാരമിരുന്ന ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അംഗം സ്റ്റീഫൻ മാത്യുവിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്ത്യൻ റവലൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് നിരാഹാരം തുടരുകയാണ്.

മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം

അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകുന്നതിന മുൻപ് മുൻകൂർ ജാമ്യം തേടുന്നതാണ് ഉത്തമമെന്നാണ് ബിഷപ്പിന് കിട്ടിയ നിയമോപദേശം. ഇതിനായി കൊച്ചിയിലെ ചില അഭിഭാഷകർ ജാമ്യഹർജി തയാറാക്കിയിട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ധ്യാനകേന്ദ്രത്തിൽ

ധ്യാനകേന്ദ്രത്തിൽ

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിയിരുന്നു. ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയോടെയാണ് പീഡനവിവരം പുറത്ത് പറഞ്ഞതെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിൽ എത്തിയതായി സ്ഥിരീകരിച്ചു. പ്രതികാര നടപടിയായാണ് കന്യാസ്ത്രീ പരാതി നൽകിയതെന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. എന്നാൽ 2016ൽ ധ്യാനകേന്ദ്രത്തിൽവെച്ച് കുമ്പസരിച്ചപ്പോൾ പീഡനവിവരം പറഞ്ഞിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

English summary
bishop franco mulakkal sent letter to pope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X