കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഴികളിൽ പൊരുത്തക്കേട്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: പീഡനക്കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ബുധനാഴ്ച ബിഷപ്പിനെ മണിക്കൂറുകളോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് സൂചന. മൊഴികളിലെ ഈ വൈരുദ്ധ്യമാണ് ബിഷപ്പിന് തിരിച്ചടിയാകുന്നത്.

മറ്റു മൊഴികൾ കൂടി പരിശോധിച്ച ശേഷം വ്യാഴാഴ്ചയും ചോദ്യം ചെയ്യൽ തുടരും. ആദ്യം ചെയ്ത മൊഴികൾ വിശകലനം ചെയ്ത ശേഷമാകും രണ്ടാംഘട്ട ചോദ്യം ചെയ്യൽ നടത്തുക.

രഹസ്യമൊഴി

രഹസ്യമൊഴി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യമൊഴി നൽകിയിരുന്നു. ഇത് തെളിവായി സ്വീകരിച്ചാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയെന്നാണ് സൂചന. ബുധനാഴ്ച ഏഴ് മണിക്കൂറോളം നേരം ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഢംബര ഹോട്ടലിലായിരുന്നു ബിഷപ്പിന്റെ താമസം.

വൈരുദ്ധ്യം

വൈരുദ്ധ്യം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ബിഷപ്പ് പൂർണമായും നിഷേധിക്കുകയാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തതിന് വ്യക്തിവിരോധം തീർക്കാൻ കള്ളക്കഥകൾ കെട്ടിച്ചമച്ചതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിഷപ്പ്.

തെളിവുകൾ

തെളിവുകൾ

കന്യാസ്ത്രീക്കെതിരെയുള്ള വാദങ്ങൾ തെളിയിക്കുന്നതിനായി ബിഷപ്പ് ഫോൺ രേഖകളും, ശബ്ദരേഖയും, ദൃശ്യങ്ങളും അടക്കമുള്ളവ ബിഷപ്പ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കിയെന്നാണ് സൂചന. ബിഷപ്പ് താമസിക്കുന്ന കൊച്ചി മരടിലെ ഹോട്ടലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നിർണായകം

നിർണായകം

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. ബിഷപ്പിന്റെ വാദങ്ങൾ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് സൂചന. ബുധനാഴ്ച നൽകിയ മൊഴികൾ കൂടി വിശകലനം ചെയ്ത് ബിഷപ്പിനോട് ചോദിക്കാൻ അന്വേഷണസംഘം കൂടുതൽ ചോദ്യങ്ങൾ തയാറാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകളിൽ കൂടുതൽ വ്യക്തത വരുത്താനാകും അന്വേഷണ സംഘം ശ്രമിക്കുക.

യോഗം ചേർന്നു

യോഗം ചേർന്നു

ബിഷപ്പിന്റെ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനായി അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു. ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിധ്യത്തിൽ കോട്ടയം എസ്പിയും വൈക്കം ഡിവൈഎസ്പിയും കൊച്ചിയിൽ യോഗം ചേർന്നിരുന്നു.

ഹൈടെക് മുറിയിൽ

ഹൈടെക് മുറിയിൽ

ആധുനിക സൗകര്യങ്ങളോടുകൂടിയ മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ശബ്ദമോ വെളിച്ചോ കയറാത്ത ഗ്സാസ് ചേംബറിലാണ് ചോദ്യം ചേയ്യേണ്ട ആളെ ഇരുത്തുന്നത്. പുറത്തുള്ളതൊന്നും പ്രതിക്ക് കാണാൻ കഴിയില്ല. അടുത്ത് തന്നെ സജ്ജീകരിച്ചിരിക്കുന്ന മുറിയിലുള്ള ഉദ്യോഗസ്ഥർക്ക് ഓരോ ചലനങ്ങളും സൂഷ്മമായി നിരീക്ഷിക്കാൻ സാധിക്കും.

ചുറ്റും ക്യാമറകൾ

ചുറ്റും ക്യാമറകൾ

ബിഷപ്പിനെ പൂർണമായും നിരീക്ഷിക്കാൻ നാലുപാടും ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഓരോ ചോദ്യങ്ങളോടുമുള്ള പ്രതികരണങ്ങൾ സൂഷ്മമായി നിരീക്ഷിക്കപ്പെടും. സംസ്ഥാനത്തെ ഏത് പോലീസ് ഓഫീസുമായി വീഡിയോ കോൺഫറൻസിംഗ് വഴി ബന്ധപ്പെടാനുള്ള സൗകര്യങ്ങളുമുണ്ട്.

കുടുംബശ്രീക്ക് കീഴില്‍ ഇനി ഉത്തര്‍പ്രദേശിലെ അമ്മമാരും ചിരിക്കും; കേരളമോഡല്‍ പകര്‍ത്തി യുപി സര്‍ക്കാർകുടുംബശ്രീക്ക് കീഴില്‍ ഇനി ഉത്തര്‍പ്രദേശിലെ അമ്മമാരും ചിരിക്കും; കേരളമോഡല്‍ പകര്‍ത്തി യുപി സര്‍ക്കാർ

കാത്ത് കാത്തിരുന്ന് കെപിസിസിക്ക് പ്രസിഡണ്ടായി.. കേരളത്തിലെ കോൺഗ്രസിന് മുല്ലപ്പള്ളി രാമചന്ദ്രൻ നായകൻ!കാത്ത് കാത്തിരുന്ന് കെപിസിസിക്ക് പ്രസിഡണ്ടായി.. കേരളത്തിലെ കോൺഗ്രസിന് മുല്ലപ്പള്ളി രാമചന്ദ്രൻ നായകൻ!

English summary
bishop franco mulakkal may be arrested today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X