Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന് മുന്നിൽ ഉത്തരംമുട്ടി വിയർത്ത് ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പിന്റെ വായടപ്പിച്ചത് മൂന്ന് ചോദ്യങ്ങൾ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേല്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് നിര്‍ണായകമായ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ദിവസം 7 മണിക്കൂറും രണ്ടാം ദിവസം 8 മണിക്കൂറും ചോദ്യം ചെയ്തിട്ടും ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ കടന്നിട്ടില്ല.

മൊഴികളില്‍ പരമാവധി വ്യക്തത വരുത്തിയ ശേഷം അറസ്റ്റിലേക്ക് കടക്കാമെന്ന നിലപാടിലാണ് പോലീസ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ ബിഷപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ വെളളം കുടിപ്പിച്ചിട്ടുണ്ട്. മൂന്ന് ചോദ്യങ്ങളാണ് ബിഷപ്പിനെ ശരിക്കും ഉത്തരം മുട്ടിച്ചത്.

ചോദ്യം ചെയ്യൽ മൂന്നാം ദിനം

ചോദ്യം ചെയ്യൽ മൂന്നാം ദിനം

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ വെച്ചാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത്. ബലാത്സംഗ ആരോപണം ബിഷപ്പ് ഇതുവരെ സമ്മതിച്ചിട്ടില്ല. പകരം മഠത്തിലെ അധികാരത്തര്‍ക്കം മൂലമാണ് തനിക്കെതിരെ കന്യാസ്ത്രീ പീഡനപരാതി ഉന്നയിച്ചിരിക്കുന്നത് എന്ന ആരോപണമാണ് ബിഷപ്പ് രണ്ട് ദിവസമായി പോലീസിന് മുന്നില്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്.

കന്യാസ്ത്രീയ്ക്ക് എതിരെ

കന്യാസ്ത്രീയ്ക്ക് എതിരെ

പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസത്തിന്റെ പിറ്റേന്ന് കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കാണിച്ചും തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ ബിഷപ്പ് ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ ആ ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴികള്‍ ബിഷപ്പിന് എതിരാണ്. കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനായിരുന്നു ബിഷപ്പിനെ ക്ഷണിച്ചത്.

മുറിയിലേക്ക് വിളിച്ച് വരുത്തി

മുറിയിലേക്ക് വിളിച്ച് വരുത്തി

ബിഷപ്പുമാര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന പതിവ് ഇല്ലാത്തത് കൊണ്ട് കന്യാസ്ത്രീ മടിയോടെയാണ് ഫ്രാങ്കോയോട് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ബിഷപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. ചടങ്ങിന്റെ തലേദിവസം രാത്രി മഠത്തിലെത്തിയ ബിഷപ്പ് താമസിച്ചത് അതിഥി മുറിയില്‍ ആയിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് രാത്രി ബിഷപ്പ് കന്യാസ്ത്രീയെ മുറിയിലേക്ക് വിളിച്ചു.

ഭീഷണി മുഴക്കി

ഭീഷണി മുഴക്കി

്ആ സമയത്താണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത്. പീഡനശ്രമത്തിനിടെ ബഹളം വെച്ച കന്യാസ്ത്രീയെ ബിഷപ്പ് ഭീഷണിപ്പെടുത്തി. താന്‍ ഈ സ്ഥാപനത്തിന്റെ അധികാരി ആണെന്നും എതിര്‍ത്താല്‍ എന്ത് ചെയ്യാനും മടിക്കില്ലെന്നും ഭീഷണി മുഴക്കി. പീഡിപ്പിക്കപ്പെട്ട ശേഷം സ്വന്തം മുറിയിലേക്ക് തിരിച്ചെത്തിയ കന്യാസ്ത്രീ നിശബ്ധയായിരുന്നുവെന്ന് മറ്റുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൂന്ന് ചോദ്യങ്ങൾ

മൂന്ന് ചോദ്യങ്ങൾ

മൂന്ന് ചോദ്യങ്ങളാണ് ബിഷപ്പിനെ പോലീസിന് മുന്നില്‍ ഉത്തരം മുട്ടിച്ചത്. കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല എന്നാണ് ആദ്യം ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പിന്റെ പേരുള്ളത് പോലീസ് ചൂണ്ടിക്കാട്ടി. ഇതോടെ പോയി പക്ഷേ താമസിച്ചില്ല എ്ന്നായി ബിഷപ്പ്.

ഡ്രൈവറുടെ മൊഴി എതിര്

ഡ്രൈവറുടെ മൊഴി എതിര്

അന്നേ ദിവസം കുറുവിലങ്ങാട് മഠത്തില്‍ അല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചത് എന്നായിരുന്നു പിന്നെ ബിഷപ്പ് പറഞ്ഞത്. എന്നാല്‍ മുതലക്കോട് മഠത്തില്‍ ബിഷപ്പ് താമസിച്ചതിന് സന്ദര്‍ശക രേഖകളില്ല. ഈ തെളിവ് കാട്ടിയതോടെ ബിഷപ്പിന് വീണ്ടും മിണ്ടാട്ടം മുട്ടി. മാത്രമല്ല കാര്‍ ഡ്രൈവറുടെ മൊഴിയും ബിഷപ്പിന് എതിരാണ്.

കന്യാസ്ത്രീയുടെ ദൃശ്യങ്ങൾ

കന്യാസ്ത്രീയുടെ ദൃശ്യങ്ങൾ

പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം കന്യാസ്ത്രീയും താനും ഒരുമിച്ച് പങ്കെടുത്ത മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാട്ടിയുള്ള വാദങ്ങളും പോലീസ് പൊളിച്ചു. ആ ദൃശ്യങ്ങളിലെല്ലാം കന്യാസ്ത്രീയുടെ മുഖത്ത് വിഷമം വ്യക്തമാണ്. മാത്രമല്ല ആ ചടങ്ങില്‍ കന്യാസ്ത്രീ നിശബ്ദ ആയിരുന്നുവെന്നും കരഞ്ഞുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതും ചൂണ്ടിക്കാട്ടിയതോടെ ബിഷപ്പ് നിരായുധനായി.

Recommended Video

cmsvideo
    ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പെന്ന ഖ്യാതി ഫ്രാങ്കോ മുളയ്ക്കല്‍ നേടുമോ? | News Of The Day
    അറസ്റ്റ് ഉടനെ

    അറസ്റ്റ് ഉടനെ

    ബിഷപ്പ് കള്ളം പറയുന്നുവെന്ന് ബോധ്യമായതോടെ അറസ്റ്റിലേക്ക് തന്നെയാണ് കാര്യങ്ങൾ കടക്കുന്നത്. ബിഷപ്പിനെതിരെ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പോലീസിന് മുന്നിലുള്ളതും ഇക്കാര്യത്തിൽ നിർണായകമാണ്. ബിഷപ്പിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും കാര്യങ്ങൾ അറസ്റ്റിലേക്ക് കടക്കുന്ന സാഹചര്യത്തിലും പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+