കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബിഷപ്പ് ഒതുങ്ങി; ചുമതല കൈമാറി, ഇരയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണം!! കന്യാസ്ത്രീകളുടെ പ്രതികരണം

  • By Vishwanathan
Google Oneindia Malayalam News

ദില്ലി/കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. കേരളാ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതിന് വേണ്ടി കേരളത്തിലേക്ക് വരുന്നതിനാലാണ് ഭരണപരമായ ചുമതലകള്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്ക് കൈമാറിയത്.

Image

ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരാണ് മാത്യു കോക്കണ്ടത്തിനെ സഹായിക്കുക. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് രൂപത പുറത്തിറക്കി. എല്ലാവരും തനിക്കും ഇരയ്ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ചുമതല കൈമാറ്റം വലിയ സംഭവമല്ലെന്നാണ് കന്യാസ്ത്രീകളുടെ പ്രതികരണം.

ജലന്ധറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വേളയില്‍ ബിഷപ്പ് സാധാരണ ഇത്തരം കൈമാറ്റങ്ങള്‍ നടത്താറുണ്ടെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. മാത്രമല്ല, ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി ഇത്തവണ കൈമാറിയിട്ടുണ്ട്. ഇത് സാധാരണ പതിവില്ലാത്തതാണ്.

ഭരണപരമായ ചുമതലകള്‍ മാത്രമാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൈമാറിയത്. ബിഷപ്പ് എന്ന പദവി അദ്ദേഹത്തിനുണ്ടാകും. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ബിഷപ്പ് പദവി നഷ്ടമാകും. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാടാണ് വത്തിക്കാന്‍ സ്വീകരിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വത്തിക്കാനില്‍ നിന്ന വരാനിരിക്കെയാണ് ബിഷപ്പ് ചുമതലകള്‍ കൈമാറിയത്.

തനിക്കും ഇരയ്ക്കുംവേണ്ടി പ്രാര്‍ഥിക്കണമെന്ന് രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെ ബിഷപ്പ് അഭ്യര്‍ഥിച്ചു. ദൈവത്തിന്റെ ഇടപെടല്‍ സത്യം പുറത്തുകൊണ്ടുവരും. ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

English summary
Bishop Franco Mulakkal step down as Jalandhar Bishop Duties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X