കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിന് ലൈംഗിക ശേഷിയുണ്ട്; പരിശോധനാ റിപ്പോര്‍ട്ട് പോലീസിന്, അന്വേഷണ സംഘം ജലന്ധറിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
ഫ്രാങ്കോയുടെ ലൈംഗികശേഷി ടെസ്റ്റ് പോസിറ്റീവ്‌ | Oneindia Malayalam

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ച റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഫലം പോസിറ്റീവാണ്. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസിന് കൈമാറിയത്.

Jalandharbishop

അതേസമയം, ബിഷപ്പിനെതിരായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക് പോകും. ജലന്ധര്‍ രൂപതാ അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബിഷപ്പ് അറസ്റ്റിലായ സാഹചര്യത്തില്‍ രൂപതയിലുള്ളവര്‍ കൂടുതല്‍ വിവരം കൈമാറിയേക്കുമെന്ന് പോലീസ് കരുതുന്നു.

ബിഷപ്പിനെ വെള്ളിയാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം നീണ്ട ചോദ്യ ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. തിങ്കാളാഴ്ച അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസം റിമാന്റ് ചെയ്യുകയുമുണ്ടായി.

അടുത്ത മാസം ആറ് വരെ റിമാന്റ് ചെയ്ത കോടതി ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റി. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് ബിഷപ്പിന്റെ ആരോപണം. അറസ്റ്റിലായ വേളയില്‍ താന്‍ ധരിച്ചിരുന്ന വസ്ത്രം ബലമായി വാങ്ങിയത് വ്യാജ തെളിവുണ്ടാക്കാന്‍ വേണ്ടിയാണെന്നും ബിഷപ്പ് സംശയം പ്രകടിപ്പിക്കുന്നു. ഇക്കാര്യം അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.

ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. ബിഷപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ചിലര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നും ചിലപ്പോള്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

English summary
Bishop's potency test report handover to Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X