കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

  • By News Desk
Google Oneindia Malayalam News

ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്നാണ് ബിഷപ് സ്ഥാനത്തു നിന്നും മാറി വിശ്രമ ജീവിതം തെരഞ്ഞെടുത്തത്.

bishop

ഇടുക്കി രൂപത രൂപം കൊണ്ടപ്പോള്‍ പോപ് ജോണ്‍പോള്‍ രണ്ടാമനാണ് അദ്ദേഹത്തെ ഇടുക്കിയിലെ ആദ്യത്തെ ബിഷപ്പായി നിയോഗിച്ചത്.രണ്ടാഴ്ച മുമ്പ് അടിമാലിയില്‍നിന്നും കോലഞ്ചേരിയിലെത്തിച്ച ബിഷപ്പിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിലായതിനെതുടര്‍ന്ന് വെന്റിലേറ്റിലേക്ക് മാറ്റുകയായിരുന്നു.

നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൈദിക ശ്രേഷ്ഠനാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.കുടിയേറ്റ ജനതയ്ക്ക് പട്ടയം ലഭ്യമാക്കുന്നതിനുവേണ്ടി വിവിധ സമുദായ സംഘടനകളുടെ പിന്തുണയോടെ ആരംഭിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയിലെ കര്‍ഷകസമരങ്ങളില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി അകന്ന ആനിക്കുഴിക്കാട്ടില്‍ അന്നത്തെ എം.പി പി.ടി.തോമസിനെതിരായി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

English summary
Bishop Mar Mathew Anikuzhikkattil Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X