കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെ വെറുതേ വിട്ടപ്പോൾ വിമർശിച്ചവർ തടിയൻവിട നസീറിനെ വെറുതെ വിട്ടപ്പോൾ എവിടെ?; മാർ തോമസ് തറയില്‍

Google Oneindia Malayalam News

തിരുവനന്തപുരം; കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു കൊണ്ട് രണ്ടാഴ്ച മുൻപായിരുന്നു കോടതി വിധി പറഞ്ഞത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു വിധി. എന്നാൽ ബിഷപ്പിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. എന്നാൽ ആ വിധിയെ കോഴിക്കോട് ഇരട്ട സ്ഫോടന കേസ് വിധിയുമായി താരതമ്യം ചെയ്യുകയാണ് സീറോ മലബാർ സഭയ്ക്ക് കീഴിലെ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ.

cover 1

ഒരു തെളിവുമില്ലെന്നു കണ്ടു കത്തോലിക്കാ ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവർ കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ തടിയന്റവിട നസീറിനെ വെറുതെ വിട്ട വിധിയിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നാണ് മെത്രാന്റെ ചോദ്യം.ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് തറയിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 'ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു.

ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!',പോസ്റ്റിൽ പറയുന്നു.

കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണക്ക് ശേഷം കോട്ടയം അഡീഷണന്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.പ്രതിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
സ്തുതി ദൈവത്തിന് മാത്രമേയുള്ളോ? കാണാം ഫ്രാങ്കോ മുളയ്ക്കലും കുറ്റവിമുക്ത ട്രോളുകളും

English summary
Bishop thomas tharayil Compares bishop farnco case verdict with kozhikode double blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X