ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് അന്തരിച്ചു; ബിഷപ്പ് ഹൗസിലേക്ക് പോകുന്നതിനിടെ അപകടം
കോട്ടയം: ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് (65) വാഹനപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത ശേഷം ബിഷപ്പ് ഹൗസിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബിഷപ്പ് സഞ്ചരിച്ച കാര്‍ റോഡില്‍ നിന്ന് തെന്നിമറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിഷപ്പിനെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വിദഗ്ധ ചികില്‍സയ്ക്കായി ഗ്വാളിയോര്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ് ബിഷപ്പ്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ്. ഗുണ്ടൂര്‍, എല്ലൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, ജാബുവ, നാഗ്പൂര്‍ രൂപതകളില്‍ വിവിധ മേഖലകൡ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ ബിഷപ്പായി നിയമിച്ചത്.












Click it and Unblock the Notifications