കേരളത്തിൽ ബിഷപ്പുമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു: വി.മുരളീധരൻ

തിരുവനന്തപുരം; നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തലശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാൻ ആകാത്ത അവസ്ഥയാണ് സംസ്ഥാനുള്ളത്. സത്യം പറയുമ്പോൾ ക്രൈസ്തവ പുരോഹിതർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണ-പ്രതിപക്ഷ സമീപനം അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു. ബി ജെ പി ആസ്ഥാനത്ത് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ദേശീയ വക്താവ് ടോംവടക്കനും ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു വി മുരളീധരൻ
മലയോര കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതാണ് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് നടത്തിയ പ്രസ്താവന. റബ്ബറിന്‍റെ താങ്ങുവിലയടക്കം കർഷകർ ഉയർത്തിയ വിഷയങ്ങൾ പരിഗണിച്ചുവരുകയാണ്. സഹായിക്കുന്നവരോട് സ്വഭാവികമായും സഭക്ക് അനുകൂല നിലപാടുണ്ടാകും. ആ ഘട്ടത്തിൽ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ഇരട്ടത്താപ്പും അവസരവാദവും തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും വി.മുരളീധരൻ പറഞ്ഞു.
ബി ജെ പി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിതീർക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. അതിന് വേണ്ടി സത്യം പറയുന്ന പുരോഹിതരെ സംഘടിതമായി ആക്രമിക്കുന്നു. സംസ്ഥാനത്തെ മത തീവ്രവാദ സംഘത്തെക്കുറിച്ച് പറഞ്ഞപ്പോൾ പാലാ ബിഷപ്പിനെതിരെ കേസെടുത്തു. പൌവ്വത്തിൽ പിതാവിനെതിരെ മുൻപ് സ്വാശ്രയവിഷയത്തിൽ വാളെടുത്തതും നമ്മൾ കണ്ടതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം ജനം ബിജെപിയെ ആണ് അധികാരത്തിലേറ്റിയത്. ഒറ്റപ്പെട്ട സാമൂഹിക വിരുദ്ധരുടെ ആക്രമണം നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവച്ച് രാഷ്ട്രീയമുതലടുപ്പ് നടത്താനുള്ള നീക്കം വിലപ്പോകില്ലെന്നും വി മുരളീധരൻ പറഞ്ഞു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications