കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിറ്റ്‌കോയിന്‍ ഇടപാട് അന്വേഷിക്കാന്‍ പോലീസ്; പ്രത്യേക സംഘം രൂപീകരിക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിറ്റ്‌കോയിന്‍ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Bitcoin

ബിറ്റ് കോയിന്‍ ഇടപാട് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ സംഘത്തില്‍ സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തും. അതേസമയം, അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ അറസ്റ്റിലായ മലയാളികളെ തല്‍ക്കാലം കസ്റ്റഡിയില്‍ വാങ്ങില്ലെന്നും ഡിജിപി വ്യക്തമാക്കി.

കോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂകോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂ

അബ്ദുല്‍ ഷുക്കൂറിനെ ഡെറാഡൂണില്‍ വച്ചാണ് ഒരുസംഘം പീഡിപ്പിച്ച് കൊന്നത് എന്നാണ് വിവരം. മഞ്ചേരി, മലപ്പുറം സ്വദേശികള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ചിലര്‍ ഒളിവിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഉത്തരാഖണ്ഡ് പോലീസാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ കേരള പോലീസ് ഇടപെട്ടിട്ടില്ല. അതേസമയം, കേരളത്തില്‍ പുതിയ അന്വേഷണം തുടങ്ങും.

ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാട് രാജ്യത്ത് നിരോധിച്ചതാണ്. ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കോടികള്‍ ഇത്തരത്തില്‍ പല വ്യാജ കമ്പനികളും തട്ടിയെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് പോലീസ് ഇടപെടുന്നത്. ബിടിസി ബിറ്റ്‌സ്, ബിറ്റ്‌ജെക്‌സ്, ബിടിസി ഗ്ലോബല്‍, ബിടിസി സ്പാര്‍ തുടങ്ങിയ പേരിലുള്ള കമ്പനികളാണ് ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ കോടകള്‍ തട്ടിയത്. ഈ കമ്പനികളൊന്നും നിലവിലില്ല. വന്‍ തോതില്‍ പണം സ്വരൂപിച്ച ശേഷം കമ്പനിയുമായി ബന്ധമുള്ളവര്‍ മുങ്ങുകയായിരുന്നു.

English summary
Bitcoin Deal will be inquired; DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X