കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് വി.മുരളീധന്‍റെ ഇടപെടലിനെ തുടര്‍ന്നെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ ഇടപെടലിനെ തുടര്‍ന്നെന്ന് ബിജെപി. കേരള സർക്കാരിൻ്റെ നിഷേധാത്മക നിലപാടിനെ തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ നിലപാട് സ്വാഗതാർഹമാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനം കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പിൻ്റെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയിൽ പെടുത്തി 69.47 കോടി രൂപയാണ് ശിവഗിരിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വികസനത്തിന് കേന്ദ്രം അനുവദിച്ചത്. എന്നാൽ യഥാസമയം പദ്ധതി പ്രവർത്തനം തുടങ്ങുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. ഇതേ തുടർന്നാണ് കേന്ദ്ര ടൂറിസം വകുപ്പ് പദ്ധതി താത്കാലികമായി റദ്ദാക്കാൻ തീരുമാനിച്ചത്.

pic

ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിക്കാനായിരുന്നു സംസ്ഥാനത്തിൻ്റെ ശ്രമം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ്റെ സമയോചിത ഇടപെടലിനെ തുടർന്നാണിപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തിൻെറ ആവശ്യപ്രകാരമാണ് പദ്ധതി പുനസ്ഥാപിച്ചതെന്ന് പറയുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിന് അനുവദിച മറ്റ് ചില തീർത്ഥാടക സർക്യൂട്ട് പദ്ധതികളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. സമയത്ത് പദ്ധതി നിർമ്മാണം തുടങ്ങാത്തതിനാലാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.

രാഹുലിന്റെ യങ് മോഡല്‍, സീനിയേഴ്‌സ് എത്തിപ്പിടിക്കില്ല, സെല്‍ഫ് റിട്ടയര്‍മെന്റ്, ബ്രഹ്മാസ്ത്രം!!രാഹുലിന്റെ യങ് മോഡല്‍, സീനിയേഴ്‌സ് എത്തിപ്പിടിക്കില്ല, സെല്‍ഫ് റിട്ടയര്‍മെന്റ്, ബ്രഹ്മാസ്ത്രം!!

കേരള സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോഴും
ലോകമെങ്ങുമുള്ള ശ്രീനാരായണീയരോടും കേരളത്തിലെ ജനങ്ങളോടുമുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിൽ നിന്ന് വ്യക്തമാകന്നത്. കേരളം കേന്ദ്ര പദ്ധതികളോടു കാട്ടുന്ന നിസഹകരണ സമീപനം അവസാനിപ്പിച്ച്, രാഷ്ട്രീയത്തിനതീതമായി വികസന കാര്യത്തിൽ അനുഭാവ സമീപനം സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 450 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞുവച്ചു; ചികിത്സയും ശുചീകരണവും നിലച്ചെന്ന് ഉമ്മന്‍ചാണ്ടി 450 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞുവച്ചു; ചികിത്സയും ശുചീകരണവും നിലച്ചെന്ന് ഉമ്മന്‍ചാണ്ടി

ട്രംപിനെതിരെ ഇറാന്‍റെ ഞെട്ടിച്ച നീക്കം; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ഇന്‍റര്‍പോള്‍ സഹായവും തേടിട്രംപിനെതിരെ ഇറാന്‍റെ ഞെട്ടിച്ച നീക്കം; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ഇന്‍റര്‍പോള്‍ സഹായവും തേടി

 അണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെ അണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെ

English summary
bjp about sivagirispiritual circuit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X