കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തസംഭവം: അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍

അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്

Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇരിങ്ങല്‍ സ്വദേശി ദിനേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഗാന്ധി പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചെറിയുകയുമാണ് ചെയ്തത്. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്.

ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...

1

അതേസമയം അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ആക്രമണത്തിന് ശേഷം ഇയാള്‍ ഗാന്ധി പ്രതിമയുടെ മുഖത്ത്് അടിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ത്രിപുരയില്‍ ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള്‍ തകര്‍ക്കാന്‍ ആരംഭിച്ചത്. നേരത്തെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും അംബേദ്കറിന്റെയും പ്രതികള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

2

പുലര്‍ച്ചെ ഓഫീസുകളും കടകളും തുറക്കുന്നതിന് മുമ്പാണ് ഇയാള്‍ പ്രതിമ തകര്‍ത്തതെന്നാണ് പറയുന്നത്. ഇയാളുടെ മുഖം കൃത്യമായി കാണാന്‍ ദൃക്‌സാക്ഷികള്‍ക്ക് സാധിച്ചിരുന്നില്ല. സമീപത്തെ ആര്‍ടിഓഫീസില്‍ ഉണ്ടായിരുന്നവരാണ് ഇയാളെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. സിസിടിവി ക്യാമറകളില്‍ ഇയാളുടെ മുഖം കൃത്യമായി പതിഞ്ഞിരുന്നു. ഇയാള്‍ തല കുനിച്ച് പിടിച്ചാണ് നടന്നുവന്നതെന്ന് പറയുന്നുണ്ട്. ഗാന്ധി പ്രതിമയില്‍ സാധാരണ വണങ്ങാന്‍ എത്താനെത്തിയതാണെന്ന് കരുതിയാണ് ഇയാളെ ദൃക്‌സാക്ഷികള്‍ ശ്രദ്ധിച്ചത്. ബസ് സ്റ്റാന്‍ഡിലേക്ക് പോയ ഇയാള്‍ പിന്നീട് എവിടേക്കാണ് പോയതെന്ന് മനസിലായിരുന്നില്ല. ഒടുവില്‍ പോലീസിന്റെ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.

ഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാലഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാല

മോദിയുടെ ചര്‍ച്ച പാഴായി, ടിഡിപി എന്‍ഡിഎ വിട്ടു, മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിമോദിയുടെ ചര്‍ച്ച പാഴായി, ടിഡിപി എന്‍ഡിഎ വിട്ടു, മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി

English summary
bjp activist arrested in vandalising gandhi statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X