Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീണ്ടും അക്രമം, സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വെച്ച് ബിജെപി പ്രവര്‍ത്തകനെ വെട്ടി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനുമുന്‍പ് തന്നെ കണ്ണൂരില്‍ ചോര പുഴ ഒഴുകാന്‍ തുടങ്ങി. കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ കണ്‍മുന്നില്‍വെച്ചാണ് ബിജു എന്ന വലിയാണ്ടിപീടിക സ്വദേശിയെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് വെട്ടേറ്റ ബിജു. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകവെ വാഹനം തടഞ്ഞു നിര്‍ത്തി ബിജുവിനെ ആക്രമിക്കുകയായിരുന്നു. എന്താണ് അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ആരാണ് വെട്ടിയതെന്നും പോലീസ് കണ്ടെത്തിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

blood-knife

കഴിഞ്ഞ മാസം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സമാനമായ സംഭവം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ഒരു സംഘം സുജിത്ത് എന്ന യുവാവിനെ വെട്ടി കൊല്ലുകയായിരുന്നു. പത്തോളം പേര്‍ ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിരുന്നു. ബിജെപിക്ക് തുടരെ ഉണ്ടാകുന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+