കൈനാട്ടിയിൽ ബിജെപി പ്രവർത്തകന്റെ വീട് അക്രമിച്ചു
വടകര: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമണം. കൈനാട്ടിയിലെ രയരങ്ങോത്ത് കുന്നിനുതാഴെ വിജേഷിന്റെ വീടിനുനെരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകളും വാതിലും തകർന്നു.
അക്രമവുമായി ബന്ധപ്പെട്ട് വിജേഷ് വടകര പോലീസിൽ പരാതി നൽകി.സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു .കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ബി ജെ പി ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി. പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

ശ്രീധരന്‍ മടപ്പള്ളി, പി .കെ. ശശി, രാധാകൃഷ്ണന്‍ മാത്തൂര്‍, ബാബു മണിയാറത്ത്, കെ.പി. ചന്ദ്രന്‍ ,ശ്രീനേഷ് വൈക്കിലശ്ശേരി, ബിബീഷ് ചേന്ദമംഗലം എന്നിവര്‍ പ്രസംഗിച്ചു. ബി ജെ പി നേതാക്കളായ അഡ്വ. എം. രാജേഷ്, പി. എം അശോകന്‍, രജനീഷ്ബാബു, ശ്യാംരാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications