കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു; ത്രിപുര വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം...

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. ത്രിപുരയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷപ്രകടനത്തിനിടെയാണ് കുത്തേറ്റത്. വിജയഘോഷത്തിനിടെ നടന്ന വാക്കേറ്റമാണ് കത്തികുത്തിൽ കലാശിച്ചത്.

ആഹ്‌ളാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ എസ്ഡിപിഐ പ്രവർത്തകൻ ബിജെപി പ്രവർത്തനെ കുത്തുകയായിരുന്നു.

Crime

കുത്തേറ്റ ബിജെപി പ്രവർത്തകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സിപിഎം ഭരണത്തിന് വിരാമമിട്ട് ത്രിപുര ബിജെപി തൂത്തുവാരിയിരുന്നു. വനാഗാലാന്റിലും ബിജെപി സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി പ്രവർത്തകർ തിരൂരിൽ ആഹ്ലാദ പ്രകടനം നടത്തിത്.

English summary
BJP activist stabbed in Tirur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X