മതപരിവര്‍ത്തനം: ബിജെപി പ്രസിഡണ്ട് അമിത് ഷാ പറയുന്നു
കൊച്ചി: ഹിന്ദുക്കള്‍ മുസ്ലിം മതത്തിലേക്ക് മാറുന്നു, മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് മാറുന്നു, ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുന്നു, ആര്‍ എസ് എസ് മതംമാറ്റത്തിന് ആഹ്വാനം ചെയ്യുന്നു... എവിടെ നോക്കിയാലും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത് എന്ന ആകാംക്ഷയാണ് എല്ലാവര്‍ക്കും.
ഇതാ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ തന്നെ പറയുന്നു, മതപരിവര്‍ത്തനത്തെ പറ്റി ബി ജെ പിയുടെ നിലപാടുകളെക്കുറിച്ച്. നിര്‍ബന്ധിച്ച് ആരെയെങ്കിലും മതം മാറ്റുന്നതിനോട് ബി ജെ പിക്ക് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഇത് സംബന്ധിച്ച നിയമം കൊണ്ടുവരാന്‍ വേണ്ടി ബി ജെ പി നിലകൊള്ളുന്നത്. തങ്ങളുടെ മതേതരത്വ മുദ്രാവാക്യം ആത്മാര്‍ഥമാണെങ്കില്‍ മറ്റ് പാര്‍ട്ടികളും ഇതിനോട് അനുകൂലിക്കണം.

ഇത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു തുറന്ന സംവാദത്തിന് തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷ സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബി ജെ പി തയ്യാറാണ്. ഉത്തര്‍ പ്രദേശില്‍ ഹിന്ദു സംഘടനകള്‍ നടത്തിയ ഘര്‍ വാപസി പരിപാടിയെക്കുറിച്ച് അമിത് ഷാ പ്രതികരിച്ചില്ല. വിഷയം കോടതിയുടെ മുന്നിലാണ്, പ്രതികരിക്കാനില്ല എന്നായിരുന്നു ഷാ ഇത് സംബന്ധിച്ച് പറഞ്ഞത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അമിത് ഷാ. പാര്‍ട്ടി ദേശീയ പ്രസിഡണ്ടായ ശേഷം ഇതാദ്യമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപികരിക്കാനാകും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.












Click it and Unblock the Notifications