സമരത്തെ എസ്എഫ്‌ഐ ഒറ്റുകൊടുത്തുവെന്ന് ബിജെപി;എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്...
ലോ അക്കാദമി വിഷയത്തില്‍ ബുധനാഴ്ച സെക്രട്ടേറിയേറ്റ് മാര്‍ച്ചും, വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദും സംഘടിപ്പിക്കുമെന്ന് എബിവിപി നേതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ വഞ്ചിച്ചുവെന്ന് ബിജെപി. വിദ്യാര്‍ത്ഥി സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എസ്എഫ്‌ഐയുടേതെന്ന് അക്കാദമിക്ക് മുന്നില്‍ നിരാഹാരമിരിക്കുന്ന ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു. സമരത്തെ എസ്എഫ്‌ഐ വഞ്ചിച്ചുവെന്ന് എബിവിപിയും കുറ്റപ്പെടുത്തി.
സമരം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്കാദമിക്ക് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ എസ്എഫ്‌ഐയുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തു. ബുധനാഴ്ച മുതല്‍ ക്ലാസുകളില്‍ പ്രവേശിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, എസ്എഫ്‌ഐ നിലപാടിനെതിരെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യു, എബിവിപി, എഐഎസ്എഫ്, എംഎസ്എഫ് എന്നിവരും രംഗത്തെത്തി. പ്രിന്‍സിപ്പല്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു. ലോ അക്കാദമി വിഷയത്തില്‍ ബുധനാഴ്ച സെക്രട്ടേറിയേറ്റ് മാര്‍ച്ചും, വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദും സംഘടിപ്പിക്കുമെന്ന് എബിവിപി നേതാക്കള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ ലോ അക്കാദമിയിലെ സമരം തുടരുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications