കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയും; ബിജെപി ലക്ഷ്യം 11 സീറ്റുകള്‍, ഒരുങ്ങാന്‍ അണികള്‍ക്ക് ആഹ്വാനം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയി നിയമിതനായി തുടര്‍ന്നതിനെ തുടര്‍ന്ന് ഒഴിഞ്ഞ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഇതുവരെ പുതിയൊരാളെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഗ്രൂപ്പ് വഴക്കാണ് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതില്‍ നിന്ന് പാര്‍ട്ടിയെ പിന്നോട്ട് അടിപ്പിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം.

സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധികല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തയത്. ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് പുതിയ ആളെ കണ്ടെത്താന്‍ വിവിധ നേതാക്കളുമായി അദ്ദേഹം ഇതിനോടകം തന്നെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

കേരളത്തില്‍

കേരളത്തില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകല്‍ വിലയിരുത്തുന്നതിനും കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധകളെ ജനങ്ങളില്‍ എത്തിക്കുന്നതിന്റേയും ഭാഗമായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്.

അധ്യക്ഷ പദവി

അധ്യക്ഷ പദവി

എന്നാല്‍ ബിജെപിയുടെ ഒഴിഞ്ഞു കിടക്കുന്ന സംസ്ഥാന അധ്യക്ഷ പദവിയെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച് നടത്തും. ഇന്നലെ തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് വന്‍വരവേല്‍പ്പായിരുന്നു പാര്‍ട്ടി അണികള്‍ ഒരുക്കിയിരുന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തികളില്‍ കടുത്ത അതൃംപ്തിയാണ് രേഖപ്പെടുത്തിയത്.

വേരോടെ പിഴുതെറിയണം

വേരോടെ പിഴുതെറിയണം

സിപിഎമ്മിനെതിരെ ശക്തമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇന്നലെ അമിത്ഷാ തലസ്ഥാനത്ത് പ്രസംഗിച്ചത്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരളമണ്ണില്‍ നിന്ന് വേരോടെ പിഴുതെറിയണം. ബിജെപി വീഴ്ത്തിയ ചോരയ്ക്ക് എങ്കിലെ സമാധാനമാകു എന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിലും ബംഗാളിലും

ത്രിപുരയിലും ബംഗാളിലും

ത്രിപുരയിലും ബംഗാളിലും അത് സാധ്യമായി. കേരളത്തില്‍ ഇത് അസാധ്യമല്ല. ആശയത്തിന്റേയോ ആദര്‍ശത്തിന്റേയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. ഇവിടെ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ പാത

ബിജെപിയുടെ പാത

അക്രമമല്ല വികസനമാണ് ബിജെപിയുടെ പാത. അതിലാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. വികസനത്തിന് വേണ്ടി കേളത്തിന് എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ രാഷ്ട്രിയം കളിച്ച് അത് വേണ്ട വിധത്തില്‍ കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

11 മണ്ഡലങ്ങള്‍

11 മണ്ഡലങ്ങള്‍

2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 സീറ്റുകളാണ് പ്രധാനമായും ബിജെപി ലക്ഷ്യം വെക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റേയും വിവിധ ഏജന്‍സികളുടേയും റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടത്തിയാണ് കേന്ദ്രനേതൃത്വം 11 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തത്.

നിര്‍ദേശം

നിര്‍ദേശം

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടും ബിജെപിയുടെ സംഘടനാ സ്വാധീനവും ഈ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചു. പതിനൊന്ന് മണ്ഡലങ്ങളിലും ഒരേ പോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം. ഇതിനായി 11 മണ്ഡലങ്ങളുടെ ചുമതലയും കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

തെക്കന്‍ കേരളം

തെക്കന്‍ കേരളം

വടക്കന്‍ കേരളമാണ് പ്രധാനമായും ബിജെപി ലക്ഷ്യം വെക്കുന്നത്. തിരുവനന്തപും, അറ്റിങ്ങല്‍, കൊല്ലം, മവേലിക്കര, ആലപ്പുഴ, പത്തനംതിട്ട എന്നീ മണ്ഡലങ്ങളാണ് തെക്കന്‍ കേരളത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വടക്കന്‍ കേരളത്തിലും

വടക്കന്‍ കേരളത്തിലും

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായി അഞ്ച് മണ്ഡലങ്ങളും ബിജെപി ലക്ഷ്യം വെക്കുന്നു. ചാലക്കുടി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവയാണ് ആ മണ്ഡലങ്ങങ്ങള്‍. തെക്കന്‍ കേരളത്തില്‍ നളിന്‍ കട്ടീലിനും മറ്റു അഞ്ച് മണ്ഡലങ്ങങ്ങളില്‍ ധര്‍മേന്ദ്ര പ്രധാനും ആണ് ചുമതല.

കേന്ദ്രനേതാക്കള്‍

കേന്ദ്രനേതാക്കള്‍

ചുമതലപ്പെടുത്തിയ കേന്ദ്രനേതാക്കളുടെ കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിന് സംശയം ഉണ്ട്. ഒഡീഷയില്‍ നിന്നുള്ള ധര്‍മേന്ദ്രപധാന് 2019ല്‍ അവിടെ നിയമസഭാ തിരഞ്ഞെടിപ്പിനെ നേരിടേണ്ടതിനാലും നളിന്‍ കട്ടീലിന് കര്‍ണാടകയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വരുന്നതിനാലും ഇവരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്.

English summary
bjp aims 11 loksabha seats in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X