ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യംവെച്ച് പ്രകടന പത്രിക ഒരുക്കാന്‍ ബിജെപി
കോഴിക്കോട്: ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രകടന പത്രിക ഒരുക്കാന്‍ ബിജെപി. ക്രൈസ്‌തവ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന ബിജെപി നേതാവ് എംടി രമേശ് വ്യക്തമാക്കി.
"പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഓരോ തിരഞ്ഞെടുപ്പും വെല്ലുവിളിയാണ്. ഇന്ത്യമുഴുവന്‍ ജയിക്കുമ്പോഴും ബിജെപിക്ക് കേരളത്തില്‍ വിജയിക്കാന്‍ കഴിയുന്നില്ല എന്നുള്ളത് വെല്ലുവിളിയാണ്. ആ വെല്ലുവിളി മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ക്രിസ്‌ത്യന്‍ സമൂഹം ഉന്നയിച്ചിട്ടുള്ള അവരുടെ ആനുകൂല്യങ്ങള്‍ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളുണ്ട്. ആ വിഷയങ്ങളിലൊക്കെത്തന്നെ ബിജിപിക്ക് കൃത്യമായ നിലപാടുകളുണ്ട്. ആ നിലപാടുകള്‍ ഞങ്ങളുടെ പ്രകടനപത്രികയിലുണ്ടാകും. എംടി രമേശ് പറഞ്ഞു.

ക്രിസ്‌തീയ വിഭാഗങ്ങളില്‍ സ്വാധിനമുറപ്പിക്കുയെന്നത് ബിജെപി ദീര്‍ഘകാലമായി സംസ്ഥാനത്ത് ലക്ഷ്യം വെക്കുന്നത്. നേരത്തെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി സഭാ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ന്യൂനപക്ഷ മേഖലയില്‍ സ്‌വാധിനമുറപ്പിക്കാതം കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയം കാണാനാകില്ലയെന്നാണ് ബിജെപിയുടെ അനുമാനം.












Click it and Unblock the Notifications